---
title: "തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു"
english_title: "Trichambaram Vikrananthapuram Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93653/trichambaram-vikrananthapuram-temple"
published_at: "2023-01-31T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d8f19c45333_Screenshot_2023-01-31-16-09-46-70_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തൃച്ചംബരം വിക്രാനന്തപുരം ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു

> **Lead Summary:** **തൃച്ചംബരം**: വിക്രാനന്തപുരം ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരുവേശി പുടയൂർ ഇല്ലത്ത് ഹരിജയന്തൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. പൊങ്കാല മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ സർവ്വ ഐശ്വര്യ പൂജയും ഭഗവതി സേവയും നടന്നു. രാവിലെ 9.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരുവേശി പുടയൂർ ഇല്ലത്ത് ഹരിജയന്തൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു.

## Article Content

**തൃച്ചംബരം**: വിക്രാനന്തപുരം ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരുവേശി പുടയൂർ ഇല്ലത്ത് ഹരിജയന്തൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. പൊങ്കാല മഹോത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ സർവ്വ ഐശ്വര്യ പൂജയും ഭഗവതി സേവയും നടന്നു. രാവിലെ 9.30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരുവേശി പുടയൂർ ഇല്ലത്ത് ഹരിജയന്തൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു.

തുടർന്ന് മേൽശാന്തി മുല്ലപ്പള്ളി ശങ്കരദാസൻ നമ്പൂതിരി പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നു. വ്രതശുദ്ധിയോടെ എത്തിയ നിരവധി സ്ത്രീകൾ പൊങ്കാലയിൽ പങ്കെടുത്തു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ ഭക്തജന പങ്കാളിത്തമാണ് പൊങ്കാല സമർപ്പണത്തിന് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93653/trichambaram-vikrananthapuram-temple)