---
title: "ക്ലബ്ബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ടി എൻ വിജയൻ കുടുംബ സഹായ നിധി കൈമാറി"
english_title: "T N Vijayan Family Assistance Fund handed over in anugod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9368/t-n-vijayan-family-assistance-fund-handed-over-in-anugod"
published_at: "2021-11-07T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187b22bda31f_brothers club.jpg"
keywords: []
---

# ക്ലബ്ബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ടി എൻ വിജയൻ കുടുംബ സഹായ നിധി കൈമാറി

> **Lead Summary:** അണുങ്ങോട്: ബ്രദേർസ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ടി എൻ വിജയൻ കുടുബ സഹായ കമ്മിറ്റി സ്വരൂപിച്ച നാല് ലക്ഷത്തി നാല്പത്തിഒന്നായിരം രൂപ വിജയന്റെ മക്കൾക്ക്‌ കൈമാറി. കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫാണ് തുക കൈ മാറിയത്.

## Article Content

അണുങ്ങോട്: ബ്രദേർസ് ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ടി എൻ വിജയൻ കുടുബ സഹായ കമ്മിറ്റി സ്വരൂപിച്ച നാല് ലക്ഷത്തി നാല്പത്തിഒന്നായിരം രൂപ വിജയന്റെ മക്കൾക്ക്‌ കൈമാറി. കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ. സണ്ണി ജോസഫാണ് തുക കൈ മാറിയത്.

പരിപാടിയിൽ ക്ലബ് പ്രസിഡന്റ്‌ ഷാജി ആലുങ്കൽ, കമ്മിറ്റി ചെയർമാനും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ജോജൻ ഇടത്താഴെ, കൺവീനർ വി ഡി മത്തായി, ടി എൻ മോഹനൻ, ക്ലബ് സെക്രട്ടറി ബിനു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. ജോളി ആലുങ്കൽ, ബാബു എം എം, ശരത് എസ് നായർ, മാത്യു എ സി, ടോമി പലിയത്തിൽ, തോമസ് എ സി തുടങ്ങിയവർ നേതൃത്വം നൽകി.

ടി എൻ വിജയന്റെ വീടിന്റെ പണി നിലം കോൺക്രീറ്റ്, തേപ്പ്, പെയിന്റിംഗ് എന്നീ പ്രവൃത്തികൾ ബ്രദേർസ് ക്ലബ്ബിന്റെയും അയൽക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9368/t-n-vijayan-family-assistance-fund-handed-over-in-anugod)