---
title: "കോഴിക്കോട് ബീച്ച്‌ ഇന്ന് സന്ദര്‍ശകര്‍ക്കായി തുറന്നു"
english_title: "calicut beach open"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/937/calicut-beach-open"
published_at: "2021-10-03T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6159502d73001_calicut.jpg"
keywords: []
---

# കോഴിക്കോട് ബീച്ച്‌ ഇന്ന് സന്ദര്‍ശകര്‍ക്കായി തുറന്നു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ബീച്ച്‌ കണ്ടാല്‍ ഇപ്പോള്‍ എല്ലാവരും ഒരു നിമിഷം അമ്ബരക്കും. പണ്ടത്തെ ബീച്ചേയല്ല, അതിമനോഹരമായി മോടി പിടിപ്പിച്ച പുതിയ കോഴിക്കോട് ബീച്ച്‌ സഞ്ചാരികള്‍ക്കായി ഇന്ന് തുറന്നിരിക്കുന്നു. രാവിലെ മുതല്‍ ബീച്ചിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ ഷെല്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.

## Article Content

കോഴിക്കോട്: കോഴിക്കോട് ബീച്ച്‌ കണ്ടാല്‍ ഇപ്പോള്‍ എല്ലാവരും ഒരു നിമിഷം അമ്ബരക്കും. പണ്ടത്തെ ബീച്ചേയല്ല, അതിമനോഹരമായി മോടി പിടിപ്പിച്ച പുതിയ കോഴിക്കോട് ബീച്ച്‌ സഞ്ചാരികള്‍ക്കായി ഇന്ന് തുറന്നിരിക്കുന്നു. രാവിലെ മുതല്‍ ബീച്ചിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ ഷെല്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.

മിനി ഹൈമാസ്റ്റ് വിളക്കുകള്‍, കുടിവെള്ള സംവിധാനം, ടോയ്‌ലെറ്റുകള്‍, അലങ്കാരവിളക്കുകള്‍ എന്നിവയെല്ലാം പുതിയ ബീച്ചില്‍ ഒരുക്കിയിട്ടുണ്ട്. 3.85 കോടി രൂപ ചെലവഴിച്ചാണ് സൗന്ദര്യവത്കരണം നടത്തിയത്. ഹാര്‍ബര്‍ എന്‍ജിനീയറിങ്ങാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു. മാസ്കും സാമൂഹിക അകലും നിര്‍ബന്ധമാണ്.

ഒരു വര്‍ഷത്തിലേറെയായി കോഴിക്കോട് ബീച്ച്‌ അടച്ചിട്ടിരിക്കുകയായിരുന്നു. വ്യായാമം ചെയ്യുന്നവര്‍ക്കായി നേരത്തെ ചെറിയ ഇളവുകള്‍ നല്‍കിയിരുന്നെങ്കിലും നവീകരണം പൂര്‍ത്തിയായ ശേഷം ബീച്ച്‌ പൂര്‍ണമായും തുറക്കുന്നത് ഇന്നാണ്. രാത്രി എട്ട് മണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകുക. തുറന്ന ആദ്യദിനം പുലര്‍ച്ചെ മുതല്‍ തന്നെ നിരവധി പേരാണ് ബീച്ചിലേക്കെത്തിയത്. തിരക്ക് അധികമായാല്‍ ബാരിക്കേഡ് ഉപയോഗിച്ച്‌ പൊലീസ് ജനങ്ങളെ നിയന്ത്രിക്കും.

മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരില്‍ നിന്നും പിഴയീടാക്കും. മാലിന്യം നിക്ഷേപിക്കാന്‍ കച്ചവടക്കാര്‍ ഓരോരുത്തരും പ്രത്യേകം കൂടകള്‍ സ്ഥാപിക്കണമെന്നും തെരുവ് കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/937/calicut-beach-open)