---
title: "മോട്ടർ സൈക്കിൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ."
english_title: "Suspect arrested in motorcycle theft case."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93744/suspect-arrested-in-motorcycle-theft-case"
published_at: "2023-02-01T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9b28a21787_kerala-police-arrest-members-of-tamilrockers-and-dvd-rockers-759.jpg"
keywords: []
---

# മോട്ടർ സൈക്കിൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.

> **Lead Summary:** **മാഹി: **വാഹനാപകടത്തെ തുടർന്ന് നിർത്തിയിട്ട മോട്ടർ സൈക്കിൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. വയനാട് വെള്ളമുണ്ട സ്വദേശി എം.ഷമീർ എന്ന മനിമ ഷമീർ ആണ് അറസ്റ്റിലായത്. ചാലക്കര റോഡിൽ കുഞ്ഞിപ്പുര മുക്കിൽ റോയൽ ഹോട്ടലിന് സമീപത്തു വച്ചാണ് മോട്ടർസൈക്കിൾ മോഷണം പോയത്. പള്ളൂർ നാലുതറ സ്വദേശിനി സഫീയയുടെ മോട്ടർ സൈക്കിൾ ആണ് കളവ് പോയത്. സർക്കിൾ ഇൻസെപ്കടർ എ ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.

## Article Content

**മാഹി: **വാഹനാപകടത്തെ തുടർന്ന് നിർത്തിയിട്ട മോട്ടർ സൈക്കിൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. വയനാട് വെള്ളമുണ്ട സ്വദേശി എം.ഷമീർ എന്ന മനിമ ഷമീർ ആണ് അറസ്റ്റിലായത്. ചാലക്കര റോഡിൽ കുഞ്ഞിപ്പുര മുക്കിൽ റോയൽ ഹോട്ടലിന് സമീപത്തു വച്ചാണ് മോട്ടർസൈക്കിൾ മോഷണം പോയത്. പള്ളൂർ നാലുതറ സ്വദേശിനി സഫീയയുടെ മോട്ടർ സൈക്കിൾ ആണ് കളവ് പോയത്. സർക്കിൾ ഇൻസെപ്കടർ എ ശേഖറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.

എസ്ഐ കെ.സി. അജയകുമാർ, എസ്ഐ ഇ.കെ. രാധകൃഷ്ണൻ ക്രൈം സ്ക്വാഡ് അംഗങ്ങളായ പി.കിഷേർകുമാർ, പി വി പ്രസാദ്, സി.വി. ശ്രീജേഷ്, രോഷിത്ത് പാറമേൽ, ഹെഡ് കോൺസ്റ്റബിൾ കെ. ശശിധരൻ തുടങ്ങിയവർ ടീം അംഗങ്ങളാണ്.ഒട്ടേറെ മോഷണം, പിടിച്ചുപറി, പോക്സോ, കഞ്ചാവ്, മദ്യക്കടത്ത് കേസിലെ പ്രതിയാണ്. ചില കേസിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മാഹി കോടതിയിൽ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93744/suspect-arrested-in-motorcycle-theft-case)