---
title: "വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു."
english_title: "The police arrested the person who smoked a cigarette in the toilet of the plane."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93747/the-police-arrested-the-person-who-smoked-a-cigarette-in-the-toilet-of-the-plane"
published_at: "2023-02-01T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9b6cc27d55_arrestc.jpg"
keywords: []
---

# വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

> **Lead Summary:** **നെടുമ്പാശേരി: **വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനാരോഗ്യ സുരക്ഷയ്ക്കു ഹാനികരമായ പ്രവൃത്തിയുടെ പേരിലാണു കേസ് റജിസ്റ്റർ ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. 29നു രാത്രി ദുബായിൽ നിന്നു നെടുമ്പാശേരിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണു സംഭവം. ശുചിമുറിയിൽ നിന്നു പുക ഉയരുന്നതു കണ്ടപ്പോഴാണു ജീവനക്കാർ വിവരം അറിഞ്ഞത്. വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫിസറെ വിവരം അറിയിച്ചു. തുടർന്ന് സുകുമാരനെ കസ്റ്റഡിയിലെടുത്തു.

## Article Content

**നെടുമ്പാശേരി: **വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനാരോഗ്യ സുരക്ഷയ്ക്കു ഹാനികരമായ പ്രവൃത്തിയുടെ പേരിലാണു കേസ് റജിസ്റ്റർ ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. 29നു രാത്രി ദുബായിൽ നിന്നു നെടുമ്പാശേരിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണു സംഭവം. ശുചിമുറിയിൽ നിന്നു പുക ഉയരുന്നതു കണ്ടപ്പോഴാണു ജീവനക്കാർ വിവരം അറിഞ്ഞത്. വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫിസറെ വിവരം അറിയിച്ചു. തുടർന്ന് സുകുമാരനെ കസ്റ്റഡിയിലെടുത്തു.

30നു പുലർച്ചെ നെടുമ്പാശേരി പൊലീസിനു കൈമാറി. ഒരു തീപ്പൊരി പോലും അപകടം സൃഷ്ടിക്കുമെന്നതിനാലാണു വിമാനങ്ങളിൽ പുകവലിക്കു കർശനനിരോധനമുള്ളത്. തീയും പുകയും അതിവേഗം പടരുകയും വിമാനം അപകടത്തിലാകുകയും ചെയ്യും. വിമാനം അടിയന്തരമായി ലാൻഡ് ചെയ്യണമെങ്കിൽ പോലും സമയമെടുക്കും. അതിനുള്ളിൽ തന്നെ, വിഷവാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചു യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവൻ അപകടത്തിലാകാൻ സാധ്യതയേറെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93747/the-police-arrested-the-person-who-smoked-a-cigarette-in-the-toilet-of-the-plane)