---
title: "ദിവസവേതനക്കാർ, കാഷ്വൽ തൊഴിലാളികൾ എന്നിവരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച്​ കെ.എസ്​.ആർ.ടി.സി"
english_title: "An order has been issued revising the service wage conditions of daily wage earners and casual workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93750/an-order-has-been-issued-revising-the-service-wage-conditions-of-daily-wage-earners-and-casual-workers"
published_at: "2023-02-01T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9b9de5843a_ksrtc_cash.jpg"
keywords: []
---

# ദിവസവേതനക്കാർ, കാഷ്വൽ തൊഴിലാളികൾ എന്നിവരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച്​ കെ.എസ്​.ആർ.ടി.സി

> **Lead Summary:** കെ.എസ്​.ആർ.ടി.സിയിലെ ദിവസവേതനക്കാർ, കാഷ്വൽ തൊഴിലാളികൾ എന്നിവരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച്​ ഉത്തരവിറങ്ങി. സി.എൽ.ആർ വിഭാ​ഗം തൊഴിലാളികളുടെയും ദിവസ വേതന ജീവനക്കാരുടെയും പ്രതിദിന വേതനം കുറഞ്ഞത് 550 രൂപയും പരമാവധി 850 രൂപയുമാക്കിയാണ് വർധിച്ചത്​. നിലവിലിത്​ 430 രൂപയും 480 രൂപയുമാണ്​. പരിഷ്കരണം ഫെബ്രുവരി ഒന്നു​ മുതൽ നിലവിൽ വരും. താൽക്കാലിക ജീവനക്കാരിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്കും ‌പുതുതായി ജോലിക്ക് കയറിയവർക്കും ഒരേ നിരക്കിലുള്ള ശമ്പളമാണ് നൽകിയിരുന്നത്.

## Article Content

കെ.എസ്​.ആർ.ടി.സിയിലെ ദിവസവേതനക്കാർ, കാഷ്വൽ തൊഴിലാളികൾ എന്നിവരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ച്​ ഉത്തരവിറങ്ങി. സി.എൽ.ആർ വിഭാ​ഗം തൊഴിലാളികളുടെയും ദിവസ വേതന ജീവനക്കാരുടെയും പ്രതിദിന വേതനം കുറഞ്ഞത് 550 രൂപയും പരമാവധി 850 രൂപയുമാക്കിയാണ് വർധിച്ചത്​. നിലവിലിത്​ 430 രൂപയും 480 രൂപയുമാണ്​. പരിഷ്കരണം ഫെബ്രുവരി ഒന്നു​ മുതൽ നിലവിൽ വരും. താൽക്കാലിക ജീവനക്കാരിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്കും ‌പുതുതായി ജോലിക്ക് കയറിയവർക്കും ഒരേ നിരക്കിലുള്ള ശമ്പളമാണ് നൽകിയിരുന്നത്.

അത് മാറ്റി സേവന കാലാവധി പരി​ഗണിച്ചാണ് വേതന പരിഷ്കരണം. പുതുതായി സർവിസിൽ ​​പ്രവേശിക്കുന്നവർക്ക് 550 രൂപ മുതലും സീനിയോറിറ്റിയുള്ളവർക്ക് പരമാവധി 850 രൂപ വരെയും ദിവസ വേതനം ലഭിക്കും. ജീവനക്കാരുടെ ഡ്യൂട്ടിയടക്കം സജീവ സേവന കാലയളവ് വേതന വർധനക്ക്​​ കണക്കാക്കും. ബസ് കഴുകി വൃത്തിയാക്കുന്ന ജീവനക്കാർക്ക് പുതിയ ഉത്തരവ്​ ബാധകമല്ലെന്ന്​ മാനേജ്മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93750/an-order-has-been-issued-revising-the-service-wage-conditions-of-daily-wage-earners-and-casual-workers)