---
title: "റെയില്‍വേ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ചു; അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93763/arrested"
published_at: "2023-02-01T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9d8ef184ab_Screenshot_20230201-084312_Facebook.jpg"
keywords: []
---

# റെയില്‍വേ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ചു; അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്**: പാലക്കാട് സ്വദേശിയായ റെയിവേ ജീവനക്കാരൻ വിജുവിന്റെ ബൈക്ക് മോഷ്ടിച്ച മൂന്ന് പേർ പിടിയിൽ. പൾസർ 220 മോട്ടേർ സൈക്കിൾ പാലക്കാട് റെയിൽവേ ജോലിക്കാർ വാഹനങ്ങൾ നിർത്തുന്ന പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ജനുവരി പതിനൊന്നാം തീയതി അർദ്ധരാത്രിയാണ് മോഷണം പോയത്. കുരുവട്ടൂർ പയിമ്പ്ര മലയിൽ നിജുൽ രാജ് എം.കെ , കക്കോടി കുരുവട്ടൂർ, അക്ബർ സിദിഖ് .ബി , ചേളന്നൂർ, പുള്ളോട്ടിൽ ഗോകുൽദാസ് എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് വെച്ച് പിടികൂടിയത്.

## Article Content

**കോഴിക്കോട്**: പാലക്കാട് സ്വദേശിയായ റെയിവേ ജീവനക്കാരൻ വിജുവിന്റെ ബൈക്ക് മോഷ്ടിച്ച മൂന്ന് പേർ പിടിയിൽ. പൾസർ 220 മോട്ടേർ സൈക്കിൾ പാലക്കാട് റെയിൽവേ ജോലിക്കാർ വാഹനങ്ങൾ നിർത്തുന്ന പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ജനുവരി പതിനൊന്നാം തീയതി അർദ്ധരാത്രിയാണ് മോഷണം പോയത്. കുരുവട്ടൂർ പയിമ്പ്ര മലയിൽ നിജുൽ രാജ് എം.കെ , കക്കോടി കുരുവട്ടൂർ, അക്ബർ സിദിഖ് .ബി , ചേളന്നൂർ, പുള്ളോട്ടിൽ ഗോകുൽദാസ് എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് വെച്ച് പിടികൂടിയത്.

അർദ്ധരാത്രിയിൽ നടക്കാവ് സ്‌റ്റേഷൻ പരിധിയിൽ വെച്ചുള്ള വാഹന പരിശോധനയ്ക്കിടെ സംശയകരമായ രീതിയിൽ ഓടിച്ച് വന്ന മോട്ടോർ സൈക്കിൾ പൊലീസ് നിർത്തുവാൻ കൈ കാട്ടിയപ്പോൾ പ്രതികൾ വാഹനം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. ഉപേക്ഷിച്ച വാഹനത്തിൻ്റെ നമ്പർ പരിശോധിച്ച സമയം കണ്ണൂർ സ്വദേശിയായ ഒരാളുടെ വണ്ടിയുടെ തെറ്റായ നമ്പർ ആയിരുന്നു വാഹനത്തിൻ്റെ നമ്പർ പ്ലെയിറ്റിൽ പതിച്ചിരുന്നത്‌. വാഹനത്തിൻ്റെ എൻഞ്ചിൻ നമ്പറും, ചെയ്സിസ് നമ്പറും പരിശോധിച്ച് പൊലീസ് യഥാർത്ഥ ഉടമയെ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93763/arrested)