---
title: "അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍:അപേക്ഷ ക്ഷണിച്ചു  "
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93767/apply-now"
published_at: "2023-02-01T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9dee81b2ae_download.png"
keywords: []
---

# അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍:അപേക്ഷ ക്ഷണിച്ചു  

> **Lead Summary:** പയ്യന്നൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പെരിങ്ങോം-വയക്കര, കാങ്കോല്‍-ആലപ്പടമ്പ, എരമം-കൂറ്റൂര്‍, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുളള എസ് എസ് എല്‍ സി പാസായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളില്‍ നിന്നും ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.

## Article Content

പയ്യന്നൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പെരിങ്ങോം-വയക്കര, കാങ്കോല്‍-ആലപ്പടമ്പ, എരമം-കൂറ്റൂര്‍, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുളള എസ് എസ് എല്‍ സി പാസായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളില്‍ നിന്നും ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.

2022 ഡിസംബര്‍ 31 ന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം വരെ ഇളവ് ലഭിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായ അപേക്ഷകരുടെ അഭാവത്തില്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗവിഭാഗത്തില്‍ എസ് എസ് എല്‍ സി പാസാകാത്തവരോ തോറ്റവരോ ഇല്ലെങ്കില്‍ എട്ടാം ക്ലാസ് തോറ്റവരെയും പരിഗണിക്കും. അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ച് മണി വരെ പയ്യന്നൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോറത്തിന്റെ മാതൃക പെരിങ്ങോം ടൗണിലെ പയ്യന്നൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലും പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌കുകളിലും ലഭിക്കും. ഫോണ്‍: 04985 236166.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93767/apply-now)