---
title: "കാട്ടുപന്നിശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഡ്രോൺ ഉപയോഗിച്ച് പാടശേഖരത്തിൽ മരുന്നു തളിച്ചു. "
english_title: "The paddy field was sprayed with a drone  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93782/the-paddy-field-was-sprayed-with-a-drone"
published_at: "2023-02-01T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d9ef10c5f5b_IMG-20230201-WA0003.jpg"
keywords: []
---

# കാട്ടുപന്നിശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഡ്രോൺ ഉപയോഗിച്ച് പാടശേഖരത്തിൽ മരുന്നു തളിച്ചു. 

> **Lead Summary:** മയ്യിൽ : വിളവെടുപ്പിനു പാകമായ നെൽക്കൃഷിയെ കാട്ടുപന്നിശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഡ്രോൺ ഉപയോഗിച്ച് പാടശേഖരത്തിൽ മരുന്നു തളിച്ചു. വള്ളിയോട്ട് പാടശേഖരത്തിലെ ഇരുപത് ഏക്കറിലെ നെൽക്കൃഷിക്കാണ് തമിഴ്നാട് കാർഷിക സർവകലാശാല അംഗീകാരമുള്ള മിവി പ്രൊ കമ്പനി മയ്യിൽ നെല്ലുൽപാദക കമ്പനിയുടെ ആഭിമുഖ്യത്തിൽ ഹെർബൊലിവ് പ്ലസ് എന്ന ജൈവ ലായനി തളിച്ചത്.

## Article Content

മയ്യിൽ : വിളവെടുപ്പിനു പാകമായ നെൽക്കൃഷിയെ കാട്ടുപന്നിശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ഡ്രോൺ ഉപയോഗിച്ച് പാടശേഖരത്തിൽ മരുന്നു തളിച്ചു. വള്ളിയോട്ട് പാടശേഖരത്തിലെ ഇരുപത് ഏക്കറിലെ നെൽക്കൃഷിക്കാണ് തമിഴ്നാട് കാർഷിക സർവകലാശാല അംഗീകാരമുള്ള മിവി പ്രൊ കമ്പനി മയ്യിൽ നെല്ലുൽപാദക കമ്പനിയുടെ ആഭിമുഖ്യത്തിൽ ഹെർബൊലിവ് പ്ലസ് എന്ന ജൈവ ലായനി തളിച്ചത്.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി.ഓമന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.ഭരതൻ അധ്യക്ഷത വഹിച്ചു. കമ്പനി മാനേജർ സി.ജഗദീഷ് പദ്ധതി വിശദീകരിച്ചു. നെല്ലുൽപാദക കമ്പനി എംഡി ടി.കെ.ബാലകൃഷ്ണൻ, മയ്യിൽ കൃഷി ഓഫിസർ എസ്. പ്രമോദ്, പാടശേഖര സമിതി സെക്രട്ടറി കെ.പി.ദിനേശൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93782/the-paddy-field-was-sprayed-with-a-drone)