---
title: "ദുരന്തനിവാരണ സേന രൂപീകരണവും  ബോധവൽക്കരണ സെമിനാറും നടത്തി"
english_title: "elapeedika anugraha club program"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9384/elapeedika-anugraha-club-program"
published_at: "2021-11-07T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187cfd44bb37_elp.jpg"
keywords: []
---

# ദുരന്തനിവാരണ സേന രൂപീകരണവും  ബോധവൽക്കരണ സെമിനാറും നടത്തി

> **Lead Summary:** ഏലപ്പീടിക: അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല- ഗ്രന്ഥാലയത്തിൻ്റെയും, പേരാവൂർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ്റെയും ആഭിമുഖ്യത്തിൽ കണിച്ചാർ പഞ്ചായത്ത്ഏഴാം വാർഡ് ഏലപ്പീടികയിൽ ദുരന്തനിവാരണ സേനാ രൂപീകരണവും ബോധവൽക്കരണ സെമിനാറും നടന്നു.

## Article Content

ഏലപ്പീടിക: അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല- ഗ്രന്ഥാലയത്തിൻ്റെയും, പേരാവൂർ ഫയർ & റെസ്ക്യൂ സ്റ്റേഷൻ്റെയും ആഭിമുഖ്യത്തിൽ കണിച്ചാർ പഞ്ചായത്ത്ഏഴാം വാർഡ് ഏലപ്പീടികയിൽ ദുരന്തനിവാരണ സേനാ രൂപീകരണവും ബോധവൽക്കരണ സെമിനാറും നടന്നു.

പഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ജിൻസ് പി.സി.അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ഫയർ ഓഫീസർ സുനിൽകുമാർ, ഫയർമാൻമാരായ ആൽബിൻ, ജിതിൻ എന്നിവർ ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു.

എസ്.എസ്.എൽ.സി, പ്ലസ് ടൂ വിജയികളായ ജ്യൂവൽ ജോയി, ബ്ലെബിൻ തോമസ്, അതുൽ പ്രമോദ്, അലൻ ഷാജി എന്നിവർക്ക് പരിപാടിയിൽ വെച്ച് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. ആർഷ ജിബിൻ സ്വാഗതവും, അക്ഷയ്രാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9384/elapeedika-anugraha-club-program)