---
title: "10 കമ്പനികളിൽ 9 എണ്ണവും നഷ്ടത്തിൽ; ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് തിരിച്ചടി"
english_title: "Adanigroup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93850/adanigroup"
published_at: "2023-02-01T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da262636c58_IMG-20230201-WA0062.jpg"
keywords: []
---

# 10 കമ്പനികളിൽ 9 എണ്ണവും നഷ്ടത്തിൽ; ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് തിരിച്ചടി

> **Lead Summary:**  ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് തിരിച്ചടി. അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളിൽ 9 എണ്ണവും നഷ്ടത്തിലാണ്. ഇന്നലെ പ്രതിസന്ധികൾക്കിടയിലും അദാനി ഗ്രൂപ്പിന് തുടർ ഓഹരി വിപണിയിൽ നേട്ടം ഉണ്ടാക്കിയിരുന്നു 4 കോടി 55 ലക്ഷം ഓഹരികൾ വാങ്ങാൻ ആവശ്യക്കാരായതോടെ അദാനി ഗ്രൂപ്പിന് നേട്ടം ഉണ്ടായി. എന്നാൽ തുടർ ഓഹരികൾ വാങ്ങിയത് ചെറുകിട നിക്ഷേപകരിൽ നിന്നും വാങ്ങിയത് 11 ശതമാനം പേരാണ്. 20000 കോടി രൂപയാണ് തുടർ ഓഹരി വിൽപനയിലൂടെ അദാനി എന്റർപ്രൈസസ് ഇന്നലെ സമാഹരിച്ചത്.

## Article Content

 ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് തിരിച്ചടി. അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളിൽ 9 എണ്ണവും നഷ്ടത്തിലാണ്. ഇന്നലെ പ്രതിസന്ധികൾക്കിടയിലും അദാനി ഗ്രൂപ്പിന് തുടർ ഓഹരി വിപണിയിൽ നേട്ടം ഉണ്ടാക്കിയിരുന്നു 4 കോടി 55 ലക്ഷം ഓഹരികൾ വാങ്ങാൻ ആവശ്യക്കാരായതോടെ അദാനി ഗ്രൂപ്പിന് നേട്ടം ഉണ്ടായി. എന്നാൽ തുടർ ഓഹരികൾ വാങ്ങിയത് ചെറുകിട നിക്ഷേപകരിൽ നിന്നും വാങ്ങിയത് 11 ശതമാനം പേരാണ്. 20000 കോടി രൂപയാണ് തുടർ ഓഹരി വിൽപനയിലൂടെ അദാനി എന്റർപ്രൈസസ് ഇന്നലെ സമാഹരിച്ചത്.

എഫ് പി ഒയ്ക്ക് അനുവദിച്ച തിയ്യതി നീട്ടണമെന്നും ഓഹരി വില കുറയ്ക്കണമെന്നും ആവശ്യം ഉയ‍ർന്നെങ്കിലും അദാനി ഗ്രൂപ്പ് ഒന്നും മാറ്റാൻ തയ്യാറായില്ല. അബുദാബിയിലെ ഇന്‍റെർനാഷണൽ ഹോൾഡിംഗ്സ് എന്ന കമ്പനി മാത്രം 3200 കോടി രൂപയിലേറെയാണ് നിക്ഷേപിച്ചത്. പിന്നാലെ ക്വാളിഫയ്ഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും നോൺ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും കൂട്ടത്തോടെ നിക്ഷേപമെത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93850/adanigroup)