---
title: "പ്രസവാനന്തരം യുവതി മരണപ്പെട്ട സംഭവം; ആരോഗ്യ വകുപ്പ് സമഗ്ര അന്വേഷണം നടത്തണം- മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി"
english_title: "The incident of the death of a young woman after giving birth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93851/the-incident-of-the-death-of-a-young-woman-after-giving-birth"
published_at: "2023-02-01T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da27d0d7b08_IMG-20230201-WA0075.jpg"
keywords: []
---

# പ്രസവാനന്തരം യുവതി മരണപ്പെട്ട സംഭവം; ആരോഗ്യ വകുപ്പ് സമഗ്ര അന്വേഷണം നടത്തണം- മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി

> **Lead Summary:** **മാനന്തവാടി** : മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പ്രസവാനന്തരം വേണ്ട ചികിത്സ ലഭിക്കാതെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ട യുവതി മരണപ്പെടുകയും കോഴിക്കോട്ടേക്ക് റഫർ ചെയ്യപ്പെട്ട കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്തതായി ആരോപണമുയർന്ന സംഭവത്തിൽ ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായോ എന്ന് ആരോഗ്യ വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**മാനന്തവാടി** : മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പ്രസവാനന്തരം വേണ്ട ചികിത്സ ലഭിക്കാതെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ട യുവതി മരണപ്പെടുകയും കോഴിക്കോട്ടേക്ക് റഫർ ചെയ്യപ്പെട്ട കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്തതായി ആരോപണമുയർന്ന സംഭവത്തിൽ ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായോ എന്ന് ആരോഗ്യ വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

വയനാട്ടിൽ ചികിത്സാ പിഴവുകളും രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭിക്കാത്തതും പതിവായിരിക്കുകയാണെന്നും മാനന്തവാടിയിൽ തന്നെ വയനാട് മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നുണ്ടെങ്കിലും മറ്റു സ്വകാര്യ ആശുപത്രികളിലേക്കും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്യപ്പെടുന്ന സാഹചര്യം തുടരുകയാണെന്നും ഇതിന് അടിയന്തിരമായി അറുതി വരുത്തണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

ഫെബ്രുവരി 9,10,11 തീയ്യതികളിൽ തരുവണയിൽ വെച്ച് നടക്കുന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിനായുളള മുനിസിപ്പൽ തല സ്വാഗത സംഘം കമ്മിറ്റി രൂപീകരിക്കുകയും സമ്മേളനം വൻ വിജയമാക്കാനും തീരുമാനിച്ചു. എസ് ടി യു സംസ്ഥാന സെക്രട്ടറി സി. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്ത യോഗത്തിൽ നിയോജക മണ്ഡലം സെക്രട്ടറി പി.കെ. അമീൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അഡ്വ. റഷീദ് പടയൻ, അർഷാദ്. കെ.എം, കടവത്ത് മുഹമ്മദ്, ഷറഫുദ്ധീൻ കടവത്ത്, പി.വി.എസ് മൂസ, കബീർ മാനന്തവാടി, ഷബീർ സൂഫി, യാസിർ ചിറക്കര, സുബൈർ. എ.പി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93851/the-incident-of-the-death-of-a-young-woman-after-giving-birth)