---
title: "ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് ഡി എഫ് ഒ ഓഫീസിനു മുന്നിൽ തൊഴിലാളി സമരം"
english_title: "DFO office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93866/dfo-office"
published_at: "2023-02-01T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da36d78ac13_Picsart_23-02-01_15-07-36-181.jpg"
keywords: []
---

# ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് ഡി എഫ് ഒ ഓഫീസിനു മുന്നിൽ തൊഴിലാളി സമരം

> **Lead Summary:** **കൊട്ടിയൂർ:** ശമ്പളം എല്ലാ മാസവും വിതരണം ചെയ്യുക, പക്ഷഭേദം ഇല്ലാതെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കണ്ണൂർ ഡി എഫ് ഒ ഓഫീസിനു മുന്നിൽ വനംവകുപ്പ് ജീവനക്കാർ സത്യാഗ്രഹം നടത്തി.

## Article Content

**കൊട്ടിയൂർ:** ശമ്പളം എല്ലാ മാസവും വിതരണം ചെയ്യുക, പക്ഷഭേദം ഇല്ലാതെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കണ്ണൂർ ഡി എഫ് ഒ ഓഫീസിനു മുന്നിൽ വനംവകുപ്പ് ജീവനക്കാർ സത്യാഗ്രഹം നടത്തി.

സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ റേഞ്ചിലെ താൽക്കാലിക വാച്ചർമാരും 5 മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ കൊട്ടിയൂർ യൂണിറ്റ് സെക്രട്ടറി ബിനോയ് കെ സി ഉപവാസ സമരം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93866/dfo-office)