---
title: "ആറളം ഫാമിൽ കശുവണ്ടി  ശേഖരണത്തിൽ വൻ വർദ്ധനവ്"
english_title: "increase in cashew collection in Aralam farms "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93882/increase-in-cashew-collection-in-aralam-farms"
published_at: "2023-02-01T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da41a04ee07_IMG-20230201-WA0041.jpg"
keywords: []
---

# ആറളം ഫാമിൽ കശുവണ്ടി  ശേഖരണത്തിൽ വൻ വർദ്ധനവ്

> **Lead Summary:** ഇരിട്ടി: ആറളം ഫാമിൽ ശേഖരണത്തിൽ വൻ വർദ്ധനവ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത്തവണ മലയോരത്ത് കശുവണ്ടി ഉത്പ്പാദാനം കുറവാണ് എങ്കിലും ആറളം കാർഷിക ഫാമിൽ കഴിഞ്ഞ തവണത്തേതിലും പതിൻ മടങ്ങാണ് ഇത്തവണ ശേഖരണം നടത്തിയത് കഴിഞ്ഞ വർഷം ജനുവരി മാസം 30 കിറ്റൽ കശുവണ്ടിയാണ് തോട്ടങ്ങളിൽ നിന്ന് ശേഖരിക്കാൻ കഴിഞ്ഞതെങ്കിൽ ഈ വർഷം ജനുവരി 31 വരെ മൂന്ന് ടൺ കശുവണ്ടി ശേഖരിക്കാൻ കഴിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

## Article Content

ഇരിട്ടി: ആറളം ഫാമിൽ ശേഖരണത്തിൽ വൻ വർദ്ധനവ്. കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത്തവണ മലയോരത്ത് കശുവണ്ടി ഉത്പ്പാദാനം കുറവാണ് എങ്കിലും ആറളം കാർഷിക ഫാമിൽ കഴിഞ്ഞ തവണത്തേതിലും പതിൻ മടങ്ങാണ് ഇത്തവണ ശേഖരണം നടത്തിയത് കഴിഞ്ഞ വർഷം ജനുവരി മാസം 30 കിറ്റൽ കശുവണ്ടിയാണ് തോട്ടങ്ങളിൽ നിന്ന് ശേഖരിക്കാൻ കഴിഞ്ഞതെങ്കിൽ ഈ വർഷം ജനുവരി 31 വരെ മൂന്ന് ടൺ കശുവണ്ടി ശേഖരിക്കാൻ കഴിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കാട്ടാനകളുടെ അക്രമം ഭയന്ന് മുൻ വർഷങ്ങളിൽ കശുവണ്ടി ശേഖരണം കൃത്യമായി നടന്നിരുന്നില്ല. ഈ വർഷം കനത്ത സുരക്ഷ നൽകിയണ് തൊഴിലാളികളെ കൊണ്ട് കശുവണ്ടി ശേഖരണം നടത്തി വരുന്നത്. പീസ് റൈറ്റ് നൽകി കശുവണ്ടി ശേഖരണത്തിനും പദ്ധതിയുണ്ട്. എന്നാൽ ഇതൊക്കെ നടക്കുന്നുണ്ടെങ്കിലും 5 മാസമായി ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം ലഭിക്കുന്നില്ല. ആറാം മാസത്തിലേക്ക് കടന്നിട്ടും എപ്പോൾ ശമ്പളം നൽകുമെന്ന് അധികൃതർക്ക് പറയാനാകുന്നുമില്ല.

ശമ്പളം ആവിശ്യപ്പെട്ട് തൊഴിലാളികളും ജീവനക്കാരും കഴിഞ്ഞ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. അനിശ്ചിത കാല പണിമുടക്കിലേക്ക് പോയാൽ ഫാം പൂർണ്ണമായും നശിക്കുമെന്ന് അറിയാമെങ്കിലും അതികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഫാമിന് പുറത്ത് കശുവണ്ടി ഉത്പ്പാദനം കുറവാണ് പ്രശ്നമെങ്കിൽ ആറളം കാർഷിക ഫാമിൽ കശുവണ്ടിയുൾപ്പെടെയുള്ള കാർഷിക വിളകളുടെ ശേഖരണമാണ് പ്രശ്നമായി തുടരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93882/increase-in-cashew-collection-in-aralam-farms)