---
title: "സ്പെഷൽ പരാതി പരിഹാര അദാലത്ത്"
english_title: "Special Redressal Adalat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93885/special-redressal-adalat "
published_at: "2023-02-01T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da42c3457ee_IMG-20230201-WA0032.jpg"
keywords: []
---

# സ്പെഷൽ പരാതി പരിഹാര അദാലത്ത്

> **Lead Summary:**  ഇരിട്ടി , കൊട്ടിയൂർ, കേളകം, പേരാവൂർ മേഖലകളിൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൊബൈയിൽ ലോക് അദാലത്തിൽ തീർപ്പാകാതെ കിടന്ന പരാതികളും ഈ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട പരാതികളും പരിഹരിക്കുന്നതിനായി സ്പെഷൽ പരാതി പരിഹാര അദാലത്ത് നടത്തി. ഇരിട്ടി നഗരസഭ ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി:കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് അദ്ധ്യക്ഷയായി. കേളകം ഗ്രാമ പഞ്ചായത്ത് പ്രസി: സി.ടി.അനീഷ്, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസി: ബി. ഷംസുദ്ദീൻ, എം.പ്രകാശൻ, പ്രദീപൻ.പി,തുടങ്ങിയവർ സംസാരിച്ചു.

## Article Content

 ഇരിട്ടി , കൊട്ടിയൂർ, കേളകം, പേരാവൂർ മേഖലകളിൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൊബൈയിൽ ലോക് അദാലത്തിൽ തീർപ്പാകാതെ കിടന്ന പരാതികളും ഈ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട പരാതികളും പരിഹരിക്കുന്നതിനായി സ്പെഷൽ പരാതി പരിഹാര അദാലത്ത് നടത്തി. ഇരിട്ടി നഗരസഭ ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി:കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് അദ്ധ്യക്ഷയായി. കേളകം ഗ്രാമ പഞ്ചായത്ത് പ്രസി: സി.ടി.അനീഷ്, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസി: ബി. ഷംസുദ്ദീൻ, എം.പ്രകാശൻ, പ്രദീപൻ.പി,തുടങ്ങിയവർ സംസാരിച്ചു.

റവന്യു, പഞ്ചായത്ത്, മുൻസിപ്പാലിറ്റി, ബാങ്ക്, ഇലക്ട്രിസിറ്റി, ആരോഗ്യം, വിദ്യാഭ്യാസം, പി.ഡബ്ലി .ഡി , ജലവിതരണം തുടങ്ങി വിവിധ ഡിപ്പാർട്ട്മെന്റിലെ അധികാരികൾ സംബന്ധിച്ചു. അഡ്വക്കറ്റ്മാരായ അമൃത. എം.കെ, റോജ . കെ , പാരാലീഗൽ വോളണ്ടിയർമാരായ വാഴയിൽ ഭാസ്ക്കരൻ, ഷിജിത്ത് മാവില, സുരേഷ് ബാബു, അനിഷ. കെ , അജ്ഞലി പോൾ, ബാലകൃഷ്ണൻ.കെ.പി , റോജ രമേഷ്, രഘുനാഥ്.എം.സി, സമീർ.സി.കെ, രേഖാ വിനോദ്, സിന്ദു ലേഖ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93885/special-redressal-adalat )