---
title: "വളയംചാൽ - ഓടംതോട് റോഡിന് ശാപമോക്ഷമാകുന്നു; മുടങ്ങിക്കിടന്ന റീടാറിങ് പ്രവൃത്തി പുനരാരംഭിച്ചു"
english_title: "Odamthod road  Restarted retarring operation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93886/odamthod-road-restarted-retarring-operation"
published_at: "2023-02-01T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da44797d393_IMG-20230201-WA0031.jpg"
keywords: []
---

# വളയംചാൽ - ഓടംതോട് റോഡിന് ശാപമോക്ഷമാകുന്നു; മുടങ്ങിക്കിടന്ന റീടാറിങ് പ്രവൃത്തി പുനരാരംഭിച്ചു

> **Lead Summary:** ആറളം: ഒടുവിൽ വളയംചാൽ ഓടംതോട് - റോഡിന് ശാപമോക്ഷം ലഭിക്കുന്നു. ആറളം ഫാമിൽ നിന്നും ആറളം വന്യജീ സങ്കേതത്തിലേക്ക് എത്തിചേരാനുള്ള പ്രധാന റോഡാണ് ഓടം തോട് - വളയംചാൽ 4 കിലോമീറ്റർ റോഡ് ഈ റോഡ് കാൽനടയാത്ര പോലും കഴിയാത്ത നിലയിൽ പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായിരുന്നു. റോഡ് ഗതാഗത യോഗ്യമാക്കാനുള്ള മുറവിളിക്കും വർഷങ്ങളുടെ പഴക്കമുണ്ട് .

## Article Content

ആറളം: ഒടുവിൽ വളയംചാൽ ഓടംതോട് - റോഡിന് ശാപമോക്ഷം ലഭിക്കുന്നു. ആറളം ഫാമിൽ നിന്നും ആറളം വന്യജീ സങ്കേതത്തിലേക്ക് എത്തിചേരാനുള്ള പ്രധാന റോഡാണ് ഓടം തോട് - വളയംചാൽ 4 കിലോമീറ്റർ റോഡ് ഈ റോഡ് കാൽനടയാത്ര പോലും കഴിയാത്ത നിലയിൽ പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായിരുന്നു. റോഡ് ഗതാഗത യോഗ്യമാക്കാനുള്ള മുറവിളിക്കും വർഷങ്ങളുടെ പഴക്കമുണ്ട് .

മാധ്യമങ്ങളിൽ റോഡിന്റെ ശോചനീയാവസ്ഥ പല തവണ വാർത്തയായി ഒടുവിൽ 2020 ൽ റോഡ് റീ ടാറിംഗ് നടത്താൻ നബാർഡ് പദ്ധതിയിൽ തുക അനുവദിച്ചു. ഉടനെ തന്നെ റോഡ് അടച്ച്‌ പ്രവർത്തനം ആരംഭിച്ചെങ്കിലും റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നതായി ജനങ്ങൾ ആരോപിക്കുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്യ്തിരുന്നു. പിന്നീട് 2 വർഷം റോഡ് പഴയ പടി തന്നെ കിടന്നു. പിന്നീട് മാധ്യമങ്ങളുടെ നിരന്തര ഇടപെടലിനെ തുടർന്ന് റീ ടാറിംഗ് പ്രവർത്തി പുനരാരംഭിക്കുകയും രണ്ടര കിലോമീറ്റർ ഭാഗം റീടാർ ചെയ്‌ത് ഗതാഗത യോഗ്യമാകുകയും ബാക്കിയുള്ള ഭാഗം റീ ടാറിംഗിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ നടന്നു വരികയുമാണ്.

ഈ ആഴ്ച്ച തന്നെ ഈ റോഡിന്റെ റീ ടാറിംഗ് പ്രവർത്തി പൂർണ്ണമായും പൂർത്തിയാകും. ഇതോടെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വളയംചാൽ ഓടം തോട് റോഡിന് ശാപമോക്ഷമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93886/odamthod-road-restarted-retarring-operation)