---
title: "ധനികരുടെ ഫോബ്‌സ് പട്ടിക; അദാനിയെ പിന്തള്ളി വീണ്ടും ഒന്നാമനായി അംബാനി"
english_title: "Forbes Rich List"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93897/forbes-rich-list"
published_at: "2023-02-01T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da5447053a8_IMG-20230201-WA0160.jpg"
keywords: []
---

# ധനികരുടെ ഫോബ്‌സ് പട്ടിക; അദാനിയെ പിന്തള്ളി വീണ്ടും ഒന്നാമനായി അംബാനി

> **Lead Summary:** ധനികരുടെ ഫോബ്‌സ് പട്ടിക; അദാനിയെ പിന്തള്ളി വീണ്ടും ഒന്നാമനായി അംബാനി ധനികരുടെ ഫോബ്‌സ് പട്ടികയിൽ മുകേഷ് അംബാനി ഗൗതം അദാനിയേക്കാൾ മുന്നിൽ. മുകേഷ് അംബാനി അൻപതാം സ്ഥാനത്തും. ഗൗതം അദാനി പത്താം സ്ഥാനത്തുമായി. യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്.50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇ

## Article Content

ധനികരുടെ ഫോബ്‌സ് പട്ടിക; അദാനിയെ പിന്തള്ളി വീണ്ടും ഒന്നാമനായി അംബാനി ധനികരുടെ ഫോബ്‌സ് പട്ടികയിൽ മുകേഷ് അംബാനി ഗൗതം അദാനിയേക്കാൾ മുന്നിൽ. മുകേഷ് അംബാനി അൻപതാം സ്ഥാനത്തും. ഗൗതം അദാനി പത്താം സ്ഥാനത്തുമായി. യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞതാണ് തിരിച്ചടിയായത്.50 ദിവസത്തിനുള്ളില്‍ 50 ബില്യണ്‍ ഡോളറിലേറെയാണ് അദാനിയുടെ ആസ്തിയില്‍ ഇടിവുണ്ടായത്. ഇ

തോടെ അംബാനിയുടെ ആസ്തിയേക്കാള്‍ അദാനിയുടെ സമ്പത്തില്‍ 40 കോടി ഡോളര്‍ കുറവുണ്ടായി. നിലവില്‍ അദാനിയുടെ ആസ്തി 84 ബില്യണ്‍ യുഎസ് ഡോളറാണ്. അംബാനിയുടേതാകട്ടെ 84.4 ബില്യണ്‍ ഡോളറും.ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ഡിസംബര്‍ 13ന് 134.2 ബില്യണ്‍ ഡോളറായിരുന്നു അദാനിയുടെ ആസ്തി. 2023 ഫെബ്രുവരിയിലെത്തിയതോടെ 84 ബില്യണ്‍ ഡോളറിലേയ്ക്ക് ഇടിയുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93897/forbes-rich-list)