---
title: "വസ്ത്രത്തിനും സ്വർണ്ണത്തിനും സിഗരറ്റിനും വില കൂടും; മൊബൈല്‍ ഫോണിനും' ടിവിക്കും വില കുറയും"
english_title: "Budjet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93903/budjet"
published_at: "2023-02-01T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da595813cd1_images_-_2023-02-01T140601.695.jpeg"
keywords: []
---

# വസ്ത്രത്തിനും സ്വർണ്ണത്തിനും സിഗരറ്റിനും വില കൂടും; മൊബൈല്‍ ഫോണിനും' ടിവിക്കും വില കുറയും

> **Lead Summary:**  **ദില്ലി**: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും. *വില കൂടുന്നവ* സ്വർണ്ണം വെള്ളി ഡയമണ്ട് സിഗരറ്റ് വസ്ത്രം *വില കുറയുന്നവ* മൊബൈല്‍ ഫോണ്‍ ടിവി ക്യാമറ ലെന്‍സ് ലിഥിയം ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഹീറ്റിംഗ് കോയില്‍ *കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങൾ* മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി. 157 നഴ്സിങ് കോളേജുകൾ.

## Article Content

 **ദില്ലി**: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും. *വില കൂടുന്നവ* സ്വർണ്ണം വെള്ളി ഡയമണ്ട് സിഗരറ്റ് വസ്ത്രം *വില കുറയുന്നവ* മൊബൈല്‍ ഫോണ്‍ ടിവി ക്യാമറ ലെന്‍സ് ലിഥിയം ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഹീറ്റിംഗ് കോയില്‍ *കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങൾ* മത്സ്യ രംഗത്തെ വികസനത്തിന് 6000 കോടി. 157 നഴ്സിങ് കോളേജുകൾ.

> 15000 കോടി ഗോത്ര വിഭാഗങ്ങൾക്ക് തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം. രാജ്യത്ത് മൂലധന നിക്ഷേപം കൂടി ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. റെയിൽവേക്ക് 2.4 ലക്ഷം കോടി. എഐ ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ. പാൻ കാർഡ് - തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും. കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും. പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും. സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും. നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന 4. O ആരംഭിക്കും. പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും. വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും. പ്രാദേശിക ടൂറിസം വികസനത്തിനായി " ദേഖോ അപ്നാ ദേശ് " തുടരും. അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93903/budjet)