---
title: "ജനകീയ പ്രതിരോധ ജാഥ സംഘാടക സമിതി രൂപീകരിച്ചു"
english_title: "The People's Defense March Organizing Committee was formed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93912/the-peoples-defense-march-organizing-committee-was-formed"
published_at: "2023-02-01T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da704e06b22_sdfdg.jpg"
keywords: []
---

# ജനകീയ പ്രതിരോധ ജാഥ സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **മാനന്തവാടി:** കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കും വര്‍ഗീയതക്കുമെതിരെ സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വിജയിപ്പിക്കുന്നതിനായി മാനന്തവാടിയില്‍ സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി 23 ന് വൈകിട്ട് 4 മണിക്കാണ് മാനന്തവാടിയില്‍ സ്വീകരണം.

## Article Content

**മാനന്തവാടി:** കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കും വര്‍ഗീയതക്കുമെതിരെ സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വിജയിപ്പിക്കുന്നതിനായി മാനന്തവാടിയില്‍ സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി 23 ന് വൈകിട്ട് 4 മണിക്കാണ് മാനന്തവാടിയില്‍ സ്വീകരണം.

സ്വീകണ യോഗത്തില്‍ പതിനായിരം പേരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംഘാടക സമിതി രൂപികരണയോഗം സി.പി.ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93912/the-peoples-defense-march-organizing-committee-was-formed)