---
title: "സ്വകാര്യ തോട്ടത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി "
english_title: "The tiger was found dead in a private garden"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93920/the-tiger-was-found-dead-in-a-private-garden"
published_at: "2023-02-01T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da7c8a48d21_kaduva_dead.jpg"
keywords: []
---

# സ്വകാര്യ തോട്ടത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി 

> **Lead Summary:** **നെന്മേനി:** നെന്മേനി പഞ്ചായത്തിലെ പാടിപറമ്പില്‍ സ്വകാര്യ തോട്ടത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കഴുത്തില്‍ കുരുക്കും മുറുകി ചത്ത നിലയിലാണ് കണ്ടത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുള്ളതായാണ് നിഗമനം.

## Article Content

**നെന്മേനി:** നെന്മേനി പഞ്ചായത്തിലെ പാടിപറമ്പില്‍ സ്വകാര്യ തോട്ടത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കഴുത്തില്‍ കുരുക്കും മുറുകി ചത്ത നിലയിലാണ് കണ്ടത്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുള്ളതായാണ് നിഗമനം.

വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി പൊന്മുടി കോട്ട പ്രദേശത്ത് ഭീതി പരത്തിയ കടുവയാണോ എന്ന് സംശയമുണ്ടെങ്കിലും ഔദ്യോഗിക പരിശോധനടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇത് വ്യക്തമാകൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93920/the-tiger-was-found-dead-in-a-private-garden)