---
title: "പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും  കൊന്നുകളയുമന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടാനച്ഛന് 64 വർഷം കഠിനതടവും പിഴയും"
english_title: "64 years imprisonment and fine for the stepfather who molested the girl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93942/64-years-imprisonment-and-fine-for-the-stepfather-who-molested-the-girl"
published_at: "2023-02-01T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da9177e9767_jail.jpg"
keywords: []
---

# പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും  കൊന്നുകളയുമന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടാനച്ഛന് 64 വർഷം കഠിനതടവും പിഴയും

> **Lead Summary:** **പെരിന്തൽമണ്ണ:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും പുറത്തുപറഞ്ഞാൽ കൊന്നുകളയുമന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടാനച്ഛന് വിവിധ വകുപ്പുകൾ പ്രകാരം 64 വർഷം കഠിന തടവും 1.7 ലക്ഷം രൂപ പിഴയും. പോക്സോ പ്രകാരം 60 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം.

## Article Content

**പെരിന്തൽമണ്ണ:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും പുറത്തുപറഞ്ഞാൽ കൊന്നുകളയുമന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടാനച്ഛന് വിവിധ വകുപ്പുകൾ പ്രകാരം 64 വർഷം കഠിന തടവും 1.7 ലക്ഷം രൂപ പിഴയും. പോക്സോ പ്രകാരം 60 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം.

കുട്ടിയെ ഉപദ്രവിച്ചതിന് നാലുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസമാണ് അധിക തടവ്. പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്​പെഷല്‍ കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ ഭാര്യക്ക് മുൻ ഭർത്താവിലുള്ള പെൺകുട്ടിയാണ് 2019 മുതൽ 2021 വരെ പീഡനത്തിനിരയായത്. 2019ലെ പോക്സോ നിയമഭേദഗതി പ്രകാരം വധശിക്ഷ വരെ നൽകാവുന്ന കുറ്റങ്ങളാണ് പ്രതി ചെയ്തത്.

എന്നാൽ, സ്ഥിരം മദ്യപാനിയായ ഇയാൾ അടുത്തിടെ സ്വയം ഡീഅഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സക്ക് പോയിരുന്നെന്നും പുനർവിചിന്തനത്തിന് സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതിനാലാണ് പരമാവധി ശിക്ഷയിൽനിന്ന് ഒഴിവാക്കിയത്. പെൺകുട്ടിക്കും മാതാവിനും ജീവഭയമുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് കോടതിയെ ബോധിപ്പിച്ചതിനാൽ പ്രതിയെ കസ്റ്റഡിയിൽ വെച്ചാണ് വിചാരണ പൂർത്തിയാക്കിയത്. 2022 ആഗസ്റ്റിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93942/64-years-imprisonment-and-fine-for-the-stepfather-who-molested-the-girl)