---
title: "  ശ്രദ്ധേയമായി പോലീസ് മിനി മാരത്തോൺ മത്സരം "
english_title: "police marathone kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9395/police-marathone-kannur"
published_at: "2021-11-07T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6187e1e2236b7_knr 07 police marathon.jpg"
keywords: []
---

#   ശ്രദ്ധേയമായി പോലീസ് മിനി മാരത്തോൺ മത്സരം 

> **Lead Summary:** കണ്ണൂര്‍: കണ്ണൂർ സിറ്റി പോലീസ് സ്‌പോർട്സ് മീറ്റ് ഭാഗമായുള്ള മിനി മാരത്തോണ്‍ മത്സരം നടത്തി. ഞായറഴ്ച പുലർച്ചെ 05.30ന് തലശ്ശേരി, നടാല്‍, താഴെ ചൊവ്വ എന്നിവിടങ്ങളില്‍ നിന്നായി 21 , 10 , 5 കി.മീറ്റര്‍ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.

## Article Content

കണ്ണൂര്‍: കണ്ണൂർ സിറ്റി പോലീസ് സ്‌പോർട്സ് മീറ്റ് ഭാഗമായുള്ള മിനി മാരത്തോണ്‍ മത്സരം നടത്തി. ഞായറഴ്ച പുലർച്ചെ 05.30ന് തലശ്ശേരി, നടാല്‍, താഴെ ചൊവ്വ എന്നിവിടങ്ങളില്‍ നിന്നായി 21 , 10 , 5 കി.മീറ്റര്‍ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.

തലശ്ശേരിയില്‍ നിന്നും ആരംഭിച്ച മത്സരം തലശ്ശേരി അസിസ്റ്റൻറ് പോലീസ് കമ്മീഷണർ വിഷ്ണു പ്രദീപ് , നടാല്‍ നിന്നും ആരംഭിച്ച 10 മത്സരം ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി ടി പി പ്രേമരാജന്‍ , താഴെ ചൊവ്വയില്‍ നിന്നും ആരംഭിച്ച 5 കിലോമീറ്റര്‍ മത്സരം അഡീ.എസ് പി പ്രിൻസ് എബ്രഹാം എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.

21 കിലോമീറ്റര്‍ വിഭാഗതില്‍ ഒന്നാം സ്ഥാനം (സമയം 1.29 മണിക്കൂര്‍) മരിയ ജോസ് (സബ്ബ് ഇന്‍സ്പെക്ടര്‍ ഡി എച്ച് ക്യൂ) രണ്ടാം സ്ഥാനം പ്രകാശന്‍ എസ് (സി പി ഓ പാനൂര്‍ പോലീസ് സ്റ്റേഷന്‍) മൂന്നാം സ്ഥാനം സതീശന്‍ (സബ്ബ് ഇന്‍സ്പെക്ടര്‍ ഡി സി ആര്‍ ബി) എന്നിവർ നേടി. 10 കിലോമീറ്റര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം (സമയം 50 മിനുട്ട്) പ്രതീഷ് (സിപിഓ ഡി എച്ച് ക്യൂ) രണ്ടാം സ്ഥാനം ദിലീപ് കുമാര്‍ (സബ്ബ് ഇന്‍സ്പെക്ടര്‍ ഡി എച്ച് ക്യൂ) മൂന്നാം സ്ഥാനം രതീഷ് (സിപിഒ) 5 കി മീറ്റര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം (സമയം 23 മിനുട്ട്) പ്രവീണ്‍ (സിപിഒ ഡി എച്ച് ക്യൂ) രണ്ടാം സ്ഥാനം പ്രശീന്ദ്രന്‍ (ഡി എച്ച് ക്യൂ) എന്നിവര്‍ കരസ്ഥമാക്കി.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ സമ്മാനദാനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9395/police-marathone-kannur)