---
title: "ബംഗളൂരുവിൽ വാഹനപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു."
english_title: "Car accident in Bengaluru; Uruvachal native died while undergoing treatment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93962/car-accident-in-bengaluru-uruvachal-native-died-while-undergoing-treatment"
published_at: "2023-02-01T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63da9e695bf74_WhatsApp_Image_2023-02-01_at_10.43.14_PM.jpeg"
keywords: []
---

# ബംഗളൂരുവിൽ വാഹനപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.

> **Lead Summary:** **കണ്ണൂർ: **ബംഗളൂരുവിൽ വാഹനപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഉരുവച്ചാൽ ബാവോട്ടുപാറ സ്വദേശി കൂത്തുപറമ്പിൽ താമസിക്കുന്ന ‘അസ്മൻസി’ൽ ഹംസയുടെ മകൻ എൻ.കെ. മുഹമ്മദ് അലി ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരവെ മാണ്ഡ്യയിൽ വെച്ച് മുഹമ്മദ് അലി സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ അലിക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു.

## Article Content

**കണ്ണൂർ: **ബംഗളൂരുവിൽ വാഹനപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഉരുവച്ചാൽ ബാവോട്ടുപാറ സ്വദേശി കൂത്തുപറമ്പിൽ താമസിക്കുന്ന ‘അസ്മൻസി’ൽ ഹംസയുടെ മകൻ എൻ.കെ. മുഹമ്മദ് അലി ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരവെ മാണ്ഡ്യയിൽ വെച്ച് മുഹമ്മദ് അലി സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ അലിക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിൽസ നടത്തി. തുടർന്ന് അവിടെനിന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തുന്നതിനിടെയാണ് മരണപ്പെട്ടത്. ബംഗളൂരുവിൽ റെഡീമെയ്ഡ് ഷോപ്പിൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. സൗജത്താണ് മാതാവ്. ഭാര്യ. ശബ്ന (ഒറ്റപ്പാലം). സഹോദരങ്ങൾ: റഊഫ് (ഖത്തർ), യൂസഫ്, മുഹമ്മദ്, അസ്മ. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം കൂത്തുപറമ്പ് പഴ നിരത്തിലെ വീട്ടിലെത്തിച്ച് പിലാക്കൂട്ടം ജുമാമസ്ജിദിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93962/car-accident-in-bengaluru-uruvachal-native-died-while-undergoing-treatment)