---
title: "കൊല്ലം കടയ്ക്കലിൽ മധ്യവയസ്ക റബ്ബ‍ര്‍ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ"
english_title: "Suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/93987/suicide"
published_at: "2023-02-02T07:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db14b809efe_Screenshot_20230202-071029_Facebook.jpg"
keywords: []
---

# കൊല്ലം കടയ്ക്കലിൽ മധ്യവയസ്ക റബ്ബ‍ര്‍ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ

> **Lead Summary:** **കൊല്ലം**: കടയ്ക്കലിൽ മധ്യവയസ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം സ്വദേശിനി ഷീലയാണ് റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചു. വീട്ടിലേക്കുള്ള വഴിയിലെ റബ്ബർ മരത്തിലാണ് 51 കാരി തൂങ്ങി മരിച്ചത്.

## Article Content

**കൊല്ലം**: കടയ്ക്കലിൽ മധ്യവയസ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം സ്വദേശിനി ഷീലയാണ് റബ്ബര്‍ മരത്തിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചു. വീട്ടിലേക്കുള്ള വഴിയിലെ റബ്ബർ മരത്തിലാണ് 51 കാരി തൂങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം വസ്തു തര്‍ക്കം പരിഹരിക്കാൻ ഷീലയുൾപ്പടെയുള്ള ബന്ധുക്കൾ ഒത്തുകൂടിയിരുന്നു. അവിടെ വച്ച് ബന്ധു ഷീലയെ മര്‍ദ്ദിച്ചിരുന്നതായി കുടുബം പറയുന്നു. ഇതിൽ വീട്ടമ്മ മനോവിഷമത്തിലായിരുന്നു. ബന്ധുക്കളിൽ നിന്നും ഭീഷണി ഉണ്ടായിരുന്നതായും ഷീലയുടെ അമ്മ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/93987/suicide)