---
title: "കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94036/kannur"
published_at: "2023-02-02T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db62f3c4371_IMG-20230202-WA0051.jpg"
keywords: []
---

# കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ചു

> **Lead Summary:** **കണ്ണൂര്‍: **നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ചു. ദമ്ബതികളാണ് മരിച്ചത്.മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്. മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്.

## Article Content

**കണ്ണൂര്‍: **നഗരത്തില്‍ ഓടുന്ന കാറിന് തീപിടിച്ച്‌ രണ്ട് പേര്‍ വെന്തുമരിച്ചു. ദമ്ബതികളാണ് മരിച്ചത്.മരിച്ചവരില്‍ ഒരാള്‍ ഗര്‍ഭിണിയാണ്. കണ്ണൂര്‍ ഫയര്‍ സ്റ്റേഷന് മുന്നില്‍ വെച്ചായിരുന്നു കാറിന് തീ പിടിച്ചത്. മുന്‍ സീറ്റിലിരുന്നവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന കുട്ടികള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ ചെക്കപ്പിന് കൊണ്ടുവരുന്നതിനിടെയാണ് അപകടം. ജില്ലാ ആശുപത്രിക്ക് അടുത്താണ് അത്യാഹിതമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94036/kannur)