---
title: "പാപ്പാൻമാർക്ക് ശമ്പളവും ബത്തയും കൂട്ടും; തീരുമാനം അറിയിച്ച് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ"
english_title: "Elephant ownersassociation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94053/elephant-ownersassociation"
published_at: "2023-02-02T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db5f912b41c_IMG-20230202-WA0064.jpg"
keywords: []
---

# പാപ്പാൻമാർക്ക് ശമ്പളവും ബത്തയും കൂട്ടും; തീരുമാനം അറിയിച്ച് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ

> **Lead Summary:**  **തൃശ്ശൂർ : **ആനപ്പാപ്പാൻമാർക്ക് ശമ്പളവും ബത്തയും കൂട്ടാൻ തീരുമാനമായി. തൊഴിലാളിസംഘടനകളും ഉടമസംഘടനയും നടത്തിയ ചർച്ചയിലാണ് തീരുമാനം. 13,000 രൂപയായിരിക്കും ഇനി പാപ്പാൻമാരുടെ പ്രതിമാസ ശമ്പളമെന്ന് കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. 10,500 ആയിരുന്നു മുമ്പ്. അതോടൊപ്പം രണ്ടാം പാപ്പാൻ്റെ ശമ്പളം 8500 റിൽ നിന്ന് 10750 ലേക്ക് ഉയർത്തി. കൂടാതെ വിവിധ ബത്തകളിലും വർധനവുണ്ടാകും. ഇത് ആയിരത്തോളം ആനത്തൊഴിലാളികൾക്കാണ് ഗുണകരമാകുന്നത്.

## Article Content

 **തൃശ്ശൂർ : **ആനപ്പാപ്പാൻമാർക്ക് ശമ്പളവും ബത്തയും കൂട്ടാൻ തീരുമാനമായി. തൊഴിലാളിസംഘടനകളും ഉടമസംഘടനയും നടത്തിയ ചർച്ചയിലാണ് തീരുമാനം. 13,000 രൂപയായിരിക്കും ഇനി പാപ്പാൻമാരുടെ പ്രതിമാസ ശമ്പളമെന്ന് കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. 10,500 ആയിരുന്നു മുമ്പ്. അതോടൊപ്പം രണ്ടാം പാപ്പാൻ്റെ ശമ്പളം 8500 റിൽ നിന്ന് 10750 ലേക്ക് ഉയർത്തി. കൂടാതെ വിവിധ ബത്തകളിലും വർധനവുണ്ടാകും. ഇത് ആയിരത്തോളം ആനത്തൊഴിലാളികൾക്കാണ് ഗുണകരമാകുന്നത്.

അതേസമയം ബത്തയും വർധിപ്പിച്ചതായി സംഘടന അറിയിച്ചു.ആനപ്പുറത്തുകയറുന്നവരുടെ പ്രതിഫലവും കൂട്ടി. 1,400 രൂപയായിരുന്ന ഇത് 1,700 രൂപയാക്കി. എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.എസ്. രവീന്ദ്രൻനായർ, കെ. മഹേഷ്, ഹരിപ്രസാദ് വി. നായർ, ബാബുപോൾ, പി.എം. സുരേഷ്, പ്രൊഫ. എൻ. രാധാകൃഷ്ണൻ, സജീവൻ തിരുവാണിക്കാവ്, അഡ്വ.സി.കെ. ജോർജ്, കൃഷ്ണദാസ് പഞ്ചവടി, മനോജ് അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94053/elephant-ownersassociation)