---
title: "ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം ഫെബ്രുവരി 5 ന് "
english_title: "Indainairforce"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94063/indainairforce"
published_at: "2023-02-02T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db681c5cb7b_IMG-20230202-WA0093.jpg"
keywords: []
---

# ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം ഫെബ്രുവരി 5 ന് 

> **Lead Summary:** **തിരുവനന്തപുരം**: ഇന്ത്യൻ വ്യോമസേനയുടെ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീമിന്റെ വ്യോമഭ്യാസ പ്രകടനങ്ങൾ തിരുവനന്തപുരത്ത് നടക്കും. ഫെബ്രുവരി 5 ന് ശംഖുമുഖം ബീച്ചിൽ രാവിലെ 8.30 മുതൽ 9.30 വരെയാണ് പ്രകടനം.

## Article Content

**തിരുവനന്തപുരം**: ഇന്ത്യൻ വ്യോമസേനയുടെ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീമിന്റെ വ്യോമഭ്യാസ പ്രകടനങ്ങൾ തിരുവനന്തപുരത്ത് നടക്കും. ഫെബ്രുവരി 5 ന് ശംഖുമുഖം ബീച്ചിൽ രാവിലെ 8.30 മുതൽ 9.30 വരെയാണ് പ്രകടനം.

ഈ വ്യോമ അഭ്യാസപ്രകടനത്തിൽ പങ്കെടുക്കുന്ന ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്. വ്യോമാഭ്യാസത്തിൻ്റെ പൂർണ്ണമായ റിഹേഴ്‌സൽ ഫെബ്രുവരി 4 ന് 8.30 ന് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94063/indainairforce)