---
title: "വിവിധ ആവശ്യങ്ങളുന്നയിച്ച് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന ധർണ തുടങ്ങി"
english_title: "The five-day dharna began"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94080/the-five-day-dharna-began"
published_at: "2023-02-02T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db78ca6decd_Picsart_23-02-02_13-58-08-292.jpg"
keywords: []
---

# വിവിധ ആവശ്യങ്ങളുന്നയിച്ച് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന ധർണ തുടങ്ങി

> **Lead Summary:** **പേരാവൂർ**: വിവിധ ആവശ്യങ്ങളുന്നയിച്ച് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന ധർണ തുടങ്ങി. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.കെ.മോഹനൻ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാവൂർ**: വിവിധ ആവശ്യങ്ങളുന്നയിച്ച് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ സബ് ട്രഷറിക്ക് മുന്നിൽ പഞ്ചദിന ധർണ തുടങ്ങി. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.കെ.മോഹനൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം ജോസ് ആന്റണി,എം.ജി.ജോസഫ്,ജോസഫ് തോമസ്,ടി.ജെ.എൽസമ്മ,പി.സി.സണ്ണി,ടി. വി.രാജഗോപാലൻ,തോമസ്.കെ.മാത്യു,എൻ.ജെ.ജോസഫ്.,ടി.വി.അന്നമ്മ എന്നിവർ സംസാരിച്ചു. പെൻഷൻ പരിഷ്‌കരണ-ക്ഷമാശ്വാസ കുടിശിക ഉടൻവിതരണം ചെയ്യുക, കേന്ദ്ര സർക്കാർ നൽകിയ 11 ശതമാനം ക്ഷമാശ്വാസം ഉടൻ അനുവദിക്കുക,ഒ.പി ചികിത്സയുൾപ്പെടുത്തി മെഡിസെപ്പ് കുറ്റമറ്റരീതിയിൽ നടപ്പിലാക്കുക,അതിരൂക്ഷമായ വിലക്കയറ്റം തടയാൻ നടപടികളെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധണ്ണ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94080/the-five-day-dharna-began)