---
title: "ട്രാക്ക് തെറ്റിച്ച് വണ്ടിയോടിച്ചാൽ ഇനി പിഴ; പരിശോധന ശക്തമാക്കി മോട്ടോര്‍വാഹന വകുപ്പ്"
english_title: "Motorvehicledepartument"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94083/motorvehicledepartument"
published_at: "2023-02-02T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db79d297200_IMG-20230202-WA0119.jpg"
keywords: []
---

# ട്രാക്ക് തെറ്റിച്ച് വണ്ടിയോടിച്ചാൽ ഇനി പിഴ; പരിശോധന ശക്തമാക്കി മോട്ടോര്‍വാഹന വകുപ്പ്

> **Lead Summary:**  ദേശീയപാതകളില്‍ ട്രാക്ക് തെറ്റിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന തുടങ്ങി. ബോധവത്കരിക്കുന്ന ഘട്ടവും താക്കീത് നല്‍കുന്ന ഘട്ടവും പിന്നിട്ടതോടെ പിഴയീടാക്കാനുള്ള നടപടികളാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സ്വീകരിക്കുന്നത്. ‘ലെയ്ന്‍ ട്രാഫിക്’ നിയമം തെറ്റിച്ച് യാത്രചെയ്യുന്നവരില്‍നിന്ന് 1,000 രൂപ പിഴയീടാക്കാനാണ് നിര്‍ദേശം. ആദ്യഘട്ട പരിശോധന നടന്നത് ചൊവ്വാഴ്ചയായിരുന്നു.

## Article Content

 ദേശീയപാതകളില്‍ ട്രാക്ക് തെറ്റിച്ച് യാത്രചെയ്യുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന തുടങ്ങി. ബോധവത്കരിക്കുന്ന ഘട്ടവും താക്കീത് നല്‍കുന്ന ഘട്ടവും പിന്നിട്ടതോടെ പിഴയീടാക്കാനുള്ള നടപടികളാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സ്വീകരിക്കുന്നത്. ‘ലെയ്ന്‍ ട്രാഫിക്’ നിയമം തെറ്റിച്ച് യാത്രചെയ്യുന്നവരില്‍നിന്ന് 1,000 രൂപ പിഴയീടാക്കാനാണ് നിര്‍ദേശം. ആദ്യഘട്ട പരിശോധന നടന്നത് ചൊവ്വാഴ്ചയായിരുന്നു.

വാളയാര്‍മുതല്‍ ആലുവ വരെയുള്ള പാതയിലായിരുന്നു ചൊവ്വാഴ്ച പരിശോധന. വലിയവാഹനങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധന ആരംഭിച്ചത്. ‘ലെയ്ന്‍ ട്രാഫിക്’ നിയമമനുസരിച്ച് വാഹനങ്ങൾ ഇടതുവശത്തൂകൂടി മാത്രമേ യാത്ര ചെയാൻ പാടുളളുവെന്നും മറ്റു വാഹനങ്ങളെ മറികടക്കാൻ മാത്രമേ വലതുവശത്തുകൂടി സഞ്ചരിക്കാൻ പാടുകയുളളുവെന്നുമാണ്. ട്രാക്ക് തെറ്റിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ ജനുവരി ഏഴുമുതല്‍ ട്രാക്ക് തെറ്റിക്കുന്നവരെ ബോധവത്കരിക്കുകയും തുടർന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94083/motorvehicledepartument)