---
title: "പയ്യന്നൂർ അഗ്നി രക്ഷാ നിലയം സന്ദർശിച്ച്  കുരുന്നുകൾ"
english_title: "Children visiting Payyannur Fire Rescue Station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94086/children-visiting-payyannur-fire-rescue-station"
published_at: "2023-02-02T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db7c9513e56_Picsart_23-02-02_14-28-50-871.jpg"
keywords: []
---

# പയ്യന്നൂർ അഗ്നി രക്ഷാ നിലയം സന്ദർശിച്ച്  കുരുന്നുകൾ

> **Lead Summary:** **ഉദിനൂർ**: എടച്ചക്കൈ യുപി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും , പ്രതിമാസ വിനോദയാത്രയുടെ ഭാഗമായാണ് പയ്യന്നൂർ അഗ്നി രക്ഷാ നിലയം സന്ദർശിച്ചത്. സ്റ്റേഷനിലെത്തിയ കുട്ടികൾക്ക് അഗ്നി രക്ഷാ ഉപകരണങ്ങൾ നേരിൽ കാണാനും, അവയുടെ പ്രവർത്തനരീതി മനസിലാക്കുവാനുള്ള സുവർണാവസരം കൂടിയായി ഈ സന്ദർശനം. ഉദിനൂർ എടച്ചക്കൈ യുപി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും , പ്രതിമാസ വിനോദയാത്രയുടെ ഭാഗമായാണ് പയ്യന്നൂർ അഗ്നി രക്ഷാ നിലയം സന്ദർശിച്ചത്.

## Article Content

**ഉദിനൂർ**: എടച്ചക്കൈ യുപി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും , പ്രതിമാസ വിനോദയാത്രയുടെ ഭാഗമായാണ് പയ്യന്നൂർ അഗ്നി രക്ഷാ നിലയം സന്ദർശിച്ചത്. സ്റ്റേഷനിലെത്തിയ കുട്ടികൾക്ക് അഗ്നി രക്ഷാ ഉപകരണങ്ങൾ നേരിൽ കാണാനും, അവയുടെ പ്രവർത്തനരീതി മനസിലാക്കുവാനുള്ള സുവർണാവസരം കൂടിയായി ഈ സന്ദർശനം. ഉദിനൂർ എടച്ചക്കൈ യുപി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും , പ്രതിമാസ വിനോദയാത്രയുടെ ഭാഗമായാണ് പയ്യന്നൂർ അഗ്നി രക്ഷാ നിലയം സന്ദർശിച്ചത്.

നീട്ടിയുള്ള സൈറൻ മുഴക്കി റോഡിലൂടെ ചീറിപ്പായുന്ന ഫയർ എഞ്ചിനുകൾ കൗതുകത്തോടെയും, അതിലുപരി ജിഞ്ജാസയോടെയും നോക്കിക്കണ്ടിരുന്ന കുരുന്നുകൾക്ക് അവയുടെ പ്രവർത്തന രീതി നേരിൽ കണ്ട് മനസിലാക്കാൻ സാധിച്ചു. കൂടാതെ വിവിധ തരം അഗ്നി രക്ഷ ഉപകരണങ്ങൾ, എസ്റ്റിഗ്വിഷറുകൾ തുടങ്ങിയവയുടെ പ്രവർത്തന രീതിയും,മറ്റും സേനാംഗങ്ങൾ കുരുന്നുകൾക്കായി വിവരിച്ചു നൽകി.

തീ,ജലാശയ അപകടങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിൽ സുരക്ഷിതമായ പ്രതിരോധ പ്രവർത്തനങ്ങൾ ജീവനക്കാർ കുട്ടികൾക്കായി പങ്കുവച്ചു സ്റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാർ സീനിയർ ഫയർ ഓഫീസർ പി വിജയൻ മറ്റു ജീവനക്കാരായ വിശാൽ കെ , സുധിൻ എ അജിത് കുമാർ പി കെ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

ഓരോ അപകടമേഖലയിൽ ചെന്നെത്തിയാൽ പാലിക്കേണ്ട സുരക്ഷാ മുൻ കരുതലുകളെ കുറിച്ചും, രക്ഷാ പ്രവർത്തനത്തിലേർപ്പെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. നിലയത്തിലെ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രവർത്തന രീതി കുട്ടികൾക്ക് പുതിയൊരു അനുഭവമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94086/children-visiting-payyannur-fire-rescue-station)