---
title: "കെ.ടി ജലീലിന്‍റെ സമനില തെറ്റിയെന്ന് കെ മുരളീധരന്‍ എം.പി"
english_title: "k muraleedaran about kt jaleel"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/941/k-muraleedaran-about-kt-jaleel"
published_at: "2021-10-03T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615953cddb4de_jaleel.jpg"
keywords: []
---

# കെ.ടി ജലീലിന്‍റെ സമനില തെറ്റിയെന്ന് കെ മുരളീധരന്‍ എം.പി

> **Lead Summary:** കെ.ടി ജലീലിന്‍റെ സമനില തെറ്റിയെന്ന് കെ മുരളീധരന്‍ എം.പി. ജലീലിന്‍റെ വായില്‍ നിന്ന് വരുന്നതിനെ മൂക്കറ്റം അഴിമതിയില്‍ മുങ്ങിയ ഒരാളുടെ ജല്‍പ്പന്നങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു. ചേരാത്ത കുപ്പായമാണ് ഇപ്പോള്‍ ജലീല്‍ ധരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് അദ്ദേഹത്തിന്‍റെ ഭാവിയെ ബാധിക്കുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

## Article Content

കെ.ടി ജലീലിന്‍റെ സമനില തെറ്റിയെന്ന് കെ മുരളീധരന്‍ എം.പി. ജലീലിന്‍റെ വായില്‍ നിന്ന് വരുന്നതിനെ മൂക്കറ്റം അഴിമതിയില്‍ മുങ്ങിയ ഒരാളുടെ ജല്‍പ്പന്നങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു. ചേരാത്ത കുപ്പായമാണ് ഇപ്പോള്‍ ജലീല്‍ ധരിച്ചുകൊണ്ടിരിക്കുന്നതെന്നും ഇത് അദ്ദേഹത്തിന്‍റെ ഭാവിയെ ബാധിക്കുമെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ നടത്തിയ പ്രതികരണത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മുരളീധരന്‍റെ മറുപടി. നേരത്തേ ജലീല്‍ നടത്തിയ ആരോപണം തരംതാണുപോയെന്ന വിമര്‍ശനവുമായി എം കെ മുനീറും രംഗത്തെത്തിയിരുന്നു. ജലീല്‍ മരണത്തെപോലും ദുരൂഹമാക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു മുനീറിന്‍റെ പ്രതികരണം.

മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ എ.ആര്‍.നഗര്‍ ബാങ്ക് ക്രമക്കേടുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു കെ.ടി.ജലീലിന്‍റെ പ്രസ്താവന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/941/k-muraleedaran-about-kt-jaleel)