---
title: "ഉണ്ണികൃഷ്ണന്റ ബിഗിനേഴ്സ് ഫീൽഡ് ഗൈഡ് ടു മോത്‍സ് ഓഫ് മലബാർ   പ്രസിദ്ധീകരിച്ചു"
english_title: "Beginner's Field Guide to Moths of Malabar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94100/beginners-field-guide-to-moths-of-malabar"
published_at: "2023-02-02T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db8d16b8635_IMG-20230202-WA0125.jpg"
keywords: []
---

# ഉണ്ണികൃഷ്ണന്റ ബിഗിനേഴ്സ് ഫീൽഡ് ഗൈഡ് ടു മോത്‍സ് ഓഫ് മലബാർ   പ്രസിദ്ധീകരിച്ചു

> **Lead Summary:** > **പയ്യന്നൂർ**: കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റും സുവോളജി പൂർവവിദ്യാർഥി അസോസിയേഷനും ചേർന്ന് ഉണ്ണികൃഷ്ണൻ എം . പിയുടെ "ബിഗിനേഴ്സ് ഫീൽഡ് ഗൈഡ് ടു മോത്‍സ് ഓഫ് മലബാർ" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. പയ്യന്നൂർ കോളേജ് സെമിനാർ ഹാളിൽ, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ പ്രകാശനം നിർവഹിച്ചു. 

## Article Content

> **പയ്യന്നൂർ**: കോളേജ് സുവോളജി ഡിപ്പാർട്ട്മെന്റും സുവോളജി പൂർവവിദ്യാർഥി അസോസിയേഷനും ചേർന്ന് ഉണ്ണികൃഷ്ണൻ എം . പിയുടെ "ബിഗിനേഴ്സ് ഫീൽഡ് ഗൈഡ് ടു മോത്‍സ് ഓഫ് മലബാർ" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. പയ്യന്നൂർ കോളേജ് സെമിനാർ ഹാളിൽ, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ പ്രകാശനം നിർവഹിച്ചു. 

പയ്യന്നൂർ കോളേജ് സുവോളജി വിഭാഗവും സുവോളജി പൂർവ്വ വിദ്യാർത്ഥി അസോസിയേഷനും ചേർന്ന് വിദ്യാർത്ഥികൾക്കായി നടപ്പാക്കി വരുന്ന റാഡ്സ് പദ്ധതിയുടെ ഭാഗമായാണ് പയ്യന്നൂർ കോളേജ് സുവോളജി വിഭാഗ വിദ്യാർത്ഥിയായിരുന്ന ഉണ്ണികൃഷ്ണൻ എംപിയുടെ പുസ്തകം പ്രസിദ്ധീകരിച്ചത്. വൈസ് ചാൻസിലർ പുസ്തകം പയ്യന്നൂർ എജുക്കേഷണൽ സൊസൈറ്റി സെക്രട്ടറി ജോൺ ജോസഫ് തയ്യിലിന് നൽകി പ്രകാശനം ചെയ്തു കൊണ്ട് സംസാരിച്ചു.

പ്രകൃതി നിരീക്ഷണത്തിലും ഇക്കോളജിയിലും വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചികൾ വളർത്താൻ പ്രയോജനകരമാണ് ഈ പുസ്തകം. കേരളത്തിലെ നിശാശലഭങ്ങളെ കുറിച്ചുള്ള ആദ്യ ഫീൽഡ് ഗൈഡ് ആണ് ഈ പുസ്തകം.പ്രിൻസിപ്പാൾ ഡോ : വി എം സന്തോഷ്‌ അധ്യക്ഷത വഹിച്ചു. പുസ്തകത്തെ Dr ശ്രീകുമാർ പരിചയപ്പെടുത്തി. സൂവോളജി വിഭാഗം മേധാവി ഡോ: സപ്ന ജേക്കബ്,ടി പി പദ്മനാഭൻ , പി ആർ സ്വരൺ, പി വി പ്രഭാകരൻ,അതുൽ രാജ് തുടങ്ങിയവർ സംസാരിച്ചു.ശേഷം രചയിതാവ് എം പി ഉണ്ണികൃഷ്ണൻ സദസ്സിനെ അഭിസംബോധന ചെയ്ത് പുസ്തക രചനയെ പറ്റിയും അതിലേക്ക് നയിച്ച അനുഭവങ്ങളെ പറ്റിയും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94100/beginners-field-guide-to-moths-of-malabar)