---
title: "കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ പയ്യന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഞ്ചദിന ഉപവാസ സമരത്തിന് തുടക്കമായി "
english_title: "The five-day hunger strike began"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94118/the-five-day-hunger-strike-began"
published_at: "2023-02-02T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63db97cdc4db7_Picsart_23-02-02_16-22-33-685.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ പയ്യന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഞ്ചദിന ഉപവാസ സമരത്തിന് തുടക്കമായി 

> **Lead Summary:** **പയ്യന്നൂർ**: പെൻഷൻകാരോടുള്ള സർക്കാറിന്റെ അവഗണനയ്ക്ക് എതിരേയും, നീതി നിഷേധത്തിൽ പ്രതിഷേധിച്ചും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ പയ്യന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന നടക്കുന്നഉപാസ സമരത്തിന് തുടക്കമായി. പയ്യന്നൂർ സബ് ട്രഷറി ഓഫിസിനു മുന്നിൽ നടക്കുന്ന സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി സി നാരായണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യന്നൂർ**: പെൻഷൻകാരോടുള്ള സർക്കാറിന്റെ അവഗണനയ്ക്ക് എതിരേയും, നീതി നിഷേധത്തിൽ പ്രതിഷേധിച്ചും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ പയ്യന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന നടക്കുന്നഉപാസ സമരത്തിന് തുടക്കമായി. പയ്യന്നൂർ സബ് ട്രഷറി ഓഫിസിനു മുന്നിൽ നടക്കുന്ന സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി സി നാരായണൻ ഉദ്ഘാടനം ചെയ്തു.

പെൻഷൻ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക എന്നിവ അനുവദിക്കുക, നാല് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, മെഡി സെപ്പിലെ അപാഗതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ പയ്യന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന നടക്കുന്നഉപാസ സമരത്തിന് തുടക്കമായി.

പയ്യന്നൂർ സബ് ട്രഷറി ഓഫിസിനു മുന്നിൽ നടക്കുന്ന സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി സി നാരായണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ നിയോജക മണ്ഡലം പ്രസിഡന്റ് എം സി മോഹനൻ പുറച്ചേരി അദ്ധ്യക്ഷത വഹിച്ചു. ടി വി ഗംഗാധരൻ, ദാമോദരൻ മാസ്റ്റർ, യു കെ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94118/the-five-day-hunger-strike-began)