കിടപ്പുരോ​ഗികൾക്ക് സഹായ ഉപകരണം ഉണ്ടാക്കി; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദേശീയ അംഗീകാരം

 കിടപ്പുരോ​ഗികൾക്ക് സഹായ ഉപകരണം ഉണ്ടാക്കി; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദേശീയ അംഗീകാരം
Feb 2, 2023 04:40 PM | By sukanya

 കോഴിക്കോട്: നരിക്കുനി ഗവ. ഹയർസെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥി സനത്‌ സൂര്യക്ക്‌ ദേശീയതലത്തിൽ അംഗീകാരം. കേന്ദ്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ- മനാക്‌ പദ്ധതിയുടെ പുരസ്കാരത്തിനാണ് കേരളത്തിൽ നിന്ന് സനത്‌ സൂര്യ പരിഗണിക്കപ്പെട്ടത്‌. സർഗാത്മകവും ജനോപകാരപ്രദവുമായ നൂതനാശയങ്ങൾ സമർപ്പിക്കുന്ന 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് ഇൻസ്പയർ അവാർഡ്‌ നൽകി വരുന്നത്‌. കിടപ്പുരോ​ഗികളായി ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്നവർക്ക്‌ പരസഹായമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാനും ചലിക്കാനും സഹായിക്കുന്ന ഉപകരണം എന്ന ആശയമാണ് സനത്‌ സൂര്യ യാഥാർത്ഥ്യമാക്കിയത്‌.

ഒരേസമയം ബെഡും വീൽചെയറുമായി ഉപയോഗിക്കാവുന്ന ഉപകരണത്തിൽ ടോയ്‌ലറ്റ്‌, വാഷ്‌ബേസ്‌ എന്നീ സൗകര്യങ്ങളും ഉണ്ട്‌. സെൻസർ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉപകരണം ചലിപ്പിക്കാനും യാത്ര ചെയ്യാനും സാധിക്കും. കിടപ്പുരോഗിയായ തന്റെ മുത്തശ്ശിയുടെ ദുരിതാവസ്ഥയാണ് ഇങ്ങനെ ഒരു ഉപകരണത്തിന്റെ ആവശ്യകതയെ കുറിച്ച്‌ ചിന്തിക്കാൻ പ്രേരണയായതെന്ന് സനത്‌ സൂര്യ പറഞ്ഞു. ബിസിനസുകാരനായ സജീവിന്റെയും പാലത്ത്‌ എ.എൽ.പി സ്കൂൾ അധ്യാപിക പ്രബിതയുടെയും മകനാണ് സനത്‌ സൂര്യ.


Kozhokodu

Next TV

Related Stories
പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 12966 പ്രചാരണ സാമഗ്രികള്‍ 

Mar 29, 2024 09:59 AM

പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 12966 പ്രചാരണ സാമഗ്രികള്‍ 

പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 12966 പ്രചാരണ...

Read More >>
നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾ പിടിയിൽ

Mar 29, 2024 07:16 AM

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾ പിടിയിൽ

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾ...

Read More >>
ലോക് സഭാ തിരഞ്ഞെടുപ്പ്: ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു

Mar 29, 2024 07:12 AM

ലോക് സഭാ തിരഞ്ഞെടുപ്പ്: ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു

ലോക് സഭാ തിരഞ്ഞെടുപ്പ്: ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍...

Read More >>
തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർക്ക് ദാരുണാന്ത്യം

Mar 29, 2024 07:07 AM

തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർ...

Read More >>
മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് ബാലറ്റ്: 30 വരെ അപേക്ഷിക്കാം

Mar 29, 2024 06:41 AM

മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് ബാലറ്റ്: 30 വരെ അപേക്ഷിക്കാം

മാധ്യമ പ്രവർത്തകർക്ക് പോസ്റ്റൽ ബാലറ്റ് ബാലറ്റ്: 30 വരെ...

Read More >>
ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി

Mar 29, 2024 06:31 AM

ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി

ക്രിസ്തുവിന്‍റെ കുരിശുമരണ സ്മരണയിൽ ഇന്ന്...

Read More >>
Top Stories