---
title: "കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി.സ്കൂൾ കുട്ടികൾ പുഴ നടത്തം നടത്തി"
english_title: "Kottiyur NSSK U P. School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94128/kottiyur-nssk-u-p-school"
published_at: "2023-02-02T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dba0651f92c_Picsart_23-02-02_17-01-46-646.jpg"
keywords: []
---

# കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു പി.സ്കൂൾ കുട്ടികൾ പുഴ നടത്തം നടത്തി

> **Lead Summary:** **കൊട്ടിയൂർ**: എൻ.എസ്.എസ്.കെ.യു പി.സ്കൂൾ കുട്ടികൾ പുഴ നടത്തം നടത്തി. ലോകതണ്ണീർ തട ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ സീഡ് - സയൻസ് - ഇക്കോ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പുഴയെ അറിയുക, പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പുഴ നടത്തം നടത്തി.

## Article Content

**കൊട്ടിയൂർ**: എൻ.എസ്.എസ്.കെ.യു പി.സ്കൂൾ കുട്ടികൾ പുഴ നടത്തം നടത്തി. ലോകതണ്ണീർ തട ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ സീഡ് - സയൻസ് - ഇക്കോ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പുഴയെ അറിയുക, പരിസ്ഥിതി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പുഴ നടത്തം നടത്തി.

ബാവലി പുഴയുടെ ഇന്നത്തെ അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. സീഡ് കൺവീനർ ടി.ഡി.രജി അധ്യക്ഷത വഹിച്ച യോഗത്തിൽ   .വി.എസ്.ജിഷാറാണി, .എം. ദേവരാജ് എന്നിവർ തണ്ണീർതട സം രക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. അധ്യാപകരായ ടി.ഡി. ബീന, പ്രീതി പി. മാണി, കെ.ഷാജി എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94128/kottiyur-nssk-u-p-school)