---
title: "സ്വതന്ത്ര കർഷകസംഘം ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. "
english_title: "Independent Farmers' Association district committee meeting protested."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94176/independent-farmers-association-district-committee-meeting-protested"
published_at: "2023-02-02T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbcf3a1cf78_kasuvandi.jpg"
keywords: []
---

# സ്വതന്ത്ര കർഷകസംഘം ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. 

> **Lead Summary:** **കണ്ണൂർ: **കശുവണ്ടി സീസൺ ആരംഭിച്ചിട്ടും കശുവണ്ടിക്ക് തറ വില നിശ്ചയിക്കുകയോ, സംഭരണ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യാത്ത സർക്കാർ നടപടിയിൽ സ്വതന്ത്ര കർഷകസംഘം ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. 150 രൂപയിൽ കുറയാതെ തറവില നിശ്ചയിക്കണമെന്നും, പ്രാദേശികതലത്തിൽ സംഭരണ കേന്ദ്രങ്ങൾഏർപ്പെടുത്തണമെന്നും, നിർത്തിവെച്ച റബ്ബർ സബ്സിഡി അടിയന്തരമായി കർഷകൾക്ക് വിതരണം ചെയ്യാൻ സംവിധാനം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **കശുവണ്ടി സീസൺ ആരംഭിച്ചിട്ടും കശുവണ്ടിക്ക് തറ വില നിശ്ചയിക്കുകയോ, സംഭരണ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യാത്ത സർക്കാർ നടപടിയിൽ സ്വതന്ത്ര കർഷകസംഘം ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. 150 രൂപയിൽ കുറയാതെ തറവില നിശ്ചയിക്കണമെന്നും, പ്രാദേശികതലത്തിൽ സംഭരണ കേന്ദ്രങ്ങൾഏർപ്പെടുത്തണമെന്നും, നിർത്തിവെച്ച റബ്ബർ സബ്സിഡി അടിയന്തരമായി കർഷകൾക്ക് വിതരണം ചെയ്യാൻ സംവിധാനം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വർക്കിംഗ് പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി പി പി മഹമൂദ് സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ സി എച്ച് മുഹമ്മദ് കുട്ടി, ടിവി അസൈനാർ, സി എറമുള്ളാൻ, നസീർ ചാലാട്, പി പി മുഹമ്മദലി മണ്ഡലം ഭാരവാഹികളായ ടി പി അബ്ദുൽഖാദർ, എ .സി കുഞ്ഞബ്ദുള്ള, എംപി അബ്ദുറഹിമാൻ , പി വി അബ്ദുല്ല, ടിപി കമാൽ, ഒ. ഉസ്മാൻ , കെ ലിയാ ക്കത്തലി, അബ്ദുള്ള ഹാജി പുത്തൂർ, പി സി എം അഷ്റഫ്, കെ കെ മുസ്തഫ, എം മുഹമ്മദലി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94176/independent-farmers-association-district-committee-meeting-protested)