---
title: "തൊഴിലുറപ്പ്,കുടുംബശ്രീ തൊഴിലാളികൾ എകെജി സെൻ്ററിലെ കൂലിക്കാരല്ല:അഡ്വ.മാർട്ടിൻ ജോർജ്ജ് "
english_title: "Job security and family dependent workers are not wage earners at AKG Centre: Adv.Martin George"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94196/job-security-and-family-dependent-workers-are-not-wage-earners-at-akg-centre-advmartin-george"
published_at: "2023-02-02T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbe31258f18_kannur_thozhilurapp.jpg"
keywords: []
---

# തൊഴിലുറപ്പ്,കുടുംബശ്രീ തൊഴിലാളികൾ എകെജി സെൻ്ററിലെ കൂലിക്കാരല്ല:അഡ്വ.മാർട്ടിൻ ജോർജ്ജ് 

> **Lead Summary:** **കണ്ണൂർ:** പാർട്ടി പരിപാടിക്ക് പോയില്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ പണിയില്ലെന്ന് പറയാൻ തൊഴിലുറപ്പ് തൊഴിലാളികൾ എ കെ ജി സെൻ്ററിലെ കൂലിക്കാരല്ലെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു.സി പി എം കർഷക സംഘടനയുടെ സമരത്തിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ തൊഴിലുറപ്പ് തൊഴിൽ നിഷേധിച്ചതിനെതിരെ പടിയൂർ പഞ്ചായത്തിലേക്ക് കല്യാട്, പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലുള്ളപ്പോൾ പാവപ്പെട്ടവർക്കായി നടപ്പിലാക്കിയ പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

## Article Content

**കണ്ണൂർ:** പാർട്ടി പരിപാടിക്ക് പോയില്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ പണിയില്ലെന്ന് പറയാൻ തൊഴിലുറപ്പ് തൊഴിലാളികൾ എ കെ ജി സെൻ്ററിലെ കൂലിക്കാരല്ലെന്ന് ഡി.സി.സി പ്രസിഡൻ്റ് അഡ്വ.മാർട്ടിൻ ജോർജ് പറഞ്ഞു.സി പി എം കർഷക സംഘടനയുടെ സമരത്തിൽ പങ്കെടുക്കാത്തതിൻ്റെ പേരിൽ തൊഴിലുറപ്പ് തൊഴിൽ നിഷേധിച്ചതിനെതിരെ പടിയൂർ പഞ്ചായത്തിലേക്ക് കല്യാട്, പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലുള്ളപ്പോൾ പാവപ്പെട്ടവർക്കായി നടപ്പിലാക്കിയ പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

പതിനായിരക്കണക്കിനു കുടുംബങ്ങൾക്ക് ആശ്വാസമായ ഈ പദ്ധതിയെ തൊഴിൽ ദിനങ്ങൾ ചുരുക്കിയും ഫണ്ട് വെട്ടിക്കുറച്ചും കേന്ദ്രത്തിലെ ബി ജെ പി സർക്കാർ ഞെക്കിക്കൊല്ലാൻ നോക്കുകയാണ്. സംസ്ഥാന സർക്കാരാകട്ടെ തൊഴിൽ ഉറപ്പ് പദ്ധതിയെയും ,കുടുംബശ്രീയെയും പൂർണമായും രാഷ്ട്രീയവത്കരിക്കാൻ നോക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ ജോലി പിണറായി വിജയൻ്റെയോ സി പി എം നേതാക്കളുടെയോ ഔദാര്യമല്ല.

തൊഴിലുറപ്പ് അവകാശമാണ്. മുമ്പ് ദിനേശ് ബീഡി തൊഴിലാളികളെ സി പി എം ജാഥകളിൽ നിർബന്ധിതമായി പങ്കെടുപ്പിക്കാറുള്ളത് പോലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കാമെന്നാണ് സി പി എം നേതൃത്വം കരുതുന്നത്. പാർട്ടി പരിപാടിയിൽ പങ്കെടുക്കാത്തവർക്ക് തൊഴിലുറപ്പിൽ പണി നിഷേധിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ഇത്തരം പ്രവണതകളെ കോൺഗ്രസ് ശക്തമായി ചെറുക്കുമെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി.ആർ. രാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ നേതാക്കളായ സുരേഷ് മാവില, പി.കെ.രാജൻ, രോഹിത് കണ്ണൻ, അബ്ദുള്ള ഹാജി, പി. ബാലൻ മാസ്റ്റർ, പി.പി.ബാലൻ, കെ.പി. ബാബു, പി. കുഞ്ഞികൃഷ്ണൻ , ആനന്ദ് ബാബു, പി.പി. സുകുമാരൻ , എന്നിവർ സംസാരിച്ചു. തൊഴിലാളികൾക്ക് വേണ്ടി സീത നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94196/job-security-and-family-dependent-workers-are-not-wage-earners-at-akg-centre-advmartin-george)