---
title: "കാറിനുള്ളിൽ തീ പടർന്നത് ഡാഷ് ബോർഡിൽ നിന്ന്; സൗണ്ട് സിസ്റ്റവും  റിവേഴ്സ് കാമറയും ഉൾപ്പെടെയുള്ള അനുബന്ധ സംവിധാനങ്ങൾ തീപിടിത്തത്തിന് കാരണമായി "
english_title: "Car fire started from dash board, shot circuit due to accident?"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94200/car-fire-started-from-dash-board-shot-circuit-due-to-accident"
published_at: "2023-02-02T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dbe69cb2b0f_kannur_accidnt.jpg"
keywords: []
---

# കാറിനുള്ളിൽ തീ പടർന്നത് ഡാഷ് ബോർഡിൽ നിന്ന്; സൗണ്ട് സിസ്റ്റവും  റിവേഴ്സ് കാമറയും ഉൾപ്പെടെയുള്ള അനുബന്ധ സംവിധാനങ്ങൾ തീപിടിത്തത്തിന് കാരണമായി 

> **Lead Summary:** **കണ്ണൂർ: **ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ഡാഷ്ബോർഡിൽ നിന്ന് തീ പടർന്നതാവാം എന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ. സാനിറ്റൈസർ പോലെ പെട്ടെന്ന് തീപിടിക്കാവുന്ന വസ്തുക്കൾ കാറിൽ ഉണ്ടായതായും സംശയിക്കുന്നുണ്ട്.

## Article Content

**കണ്ണൂർ: **ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ഡാഷ്ബോർഡിൽ നിന്ന് തീ പടർന്നതാവാം എന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ. സാനിറ്റൈസർ പോലെ പെട്ടെന്ന് തീപിടിക്കാവുന്ന വസ്തുക്കൾ കാറിൽ ഉണ്ടായതായും സംശയിക്കുന്നുണ്ട്.

ബോണറ്റിലേക്കോ പെട്രോൾ ടാങ്കിലേക്കോ തീ പടർന്നിട്ടില്ല. കാറിൽ പ്രത്യേകം ഘടിപ്പിച്ച സൗണ്ട് സിസ്റ്റവും റിവേഴ്സ് കാമറയും ഉൾപ്പെടെയുള്ള അനുബന്ധ സംവിധാനങ്ങൾ തീപിടിത്തത്തിന് കാരണമായി എന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ വിലയിരുത്തൽ. വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്താനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഫോറൻസിക് വിഭാഗം കാർ പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94200/car-fire-started-from-dash-board-shot-circuit-due-to-accident)