---
title: "കയ്യൊഴിഞ്ഞ് ആണ്‍മക്കള്‍: പുഴുവരിച്ച് അവശനിലയിലായിരുന്ന വൃദ്ധ മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94227/kannur"
published_at: "2023-02-03T05:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dc4cf72c7fe_Screenshot_20230203-052225_Facebook.jpg"
keywords: []
---

# കയ്യൊഴിഞ്ഞ് ആണ്‍മക്കള്‍: പുഴുവരിച്ച് അവശനിലയിലായിരുന്ന വൃദ്ധ മരിച്ചു

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂരിൽ ആണ്‍മക്കള്‍ കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പേരാവൂർ സ്വദേശി സരസ്വതിയാണ് മരിച്ചത്. മക്കള്‍ തിരിഞ്ഞുനോക്കാതായതോടെ വ്രണം പുഴുവരിച്ച് ഇടതുകാല്‍ മുറിച്ച് മാറ്റേണ്ട നിലയിലായിരുന്നു.

## Article Content

**കണ്ണൂര്‍**: കണ്ണൂരിൽ ആണ്‍മക്കള്‍ കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പേരാവൂർ സ്വദേശി സരസ്വതിയാണ് മരിച്ചത്. മക്കള്‍ തിരിഞ്ഞുനോക്കാതായതോടെ വ്രണം പുഴുവരിച്ച് ഇടതുകാല്‍ മുറിച്ച് മാറ്റേണ്ട നിലയിലായിരുന്നു.

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു സരസ്വതി. ആണ്‍മക്കളുടെ അവഗണനയിൽ വയോധിക ദുരിതത്തിലായത്. പിന്നാലെ സരസ്വതിയുടെ സംരക്ഷണം സർക്കാർ എറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94227/kannur)