---
title: "മണത്തണ മടപ്പുരച്ചാലിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ചു  "
english_title: "man attacked in manathana "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9427/man-attacked-in-manathana"
published_at: "2021-11-08T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618888facb6e5_kl.jpg"
keywords: []
---

# മണത്തണ മടപ്പുരച്ചാലിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ചു  

> **Lead Summary:** മണത്തണ: മടപ്പുരച്ചാലിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ചു. വ്യാജ വാറ്റ് എതിർത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ തർക്കം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയും വാഹനം തല്ലി തകർക്കുകയുമാണുണ്ടായതെന്നാണ് പരാതി. മടപ്പുര ച്ചാൽ സ്വദേശി ബാബു പാറശേരിയെയാണ് സാരമായ പരിക്കുകളോടെ പേരാവൂർ താലൂക്കാശുപത്രിയിലും പിന്നീട് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

## Article Content

മണത്തണ: മടപ്പുരച്ചാലിൽ യുവാവിനെ വെട്ടി പരിക്കേൽപിച്ചു. വ്യാജ വാറ്റ് എതിർത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ തർക്കം പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയും വാഹനം തല്ലി തകർക്കുകയുമാണുണ്ടായതെന്നാണ് പരാതി. മടപ്പുര ച്ചാൽ സ്വദേശി ബാബു പാറശേരിയെയാണ് സാരമായ പരിക്കുകളോടെ പേരാവൂർ താലൂക്കാശുപത്രിയിലും പിന്നീട് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9427/man-attacked-in-manathana)