---
title: "വന്യജീവി ഭീഷണി തടയാൻ 50.85 കോടി; നഗരവികസനത്തിന് 300 കോടി, കാർഷിക മേഖലക്ക് 971 കോടി"
english_title: "Bajet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94292/bajet"
published_at: "2023-02-03T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dca6654aa46_Screenshot_2023-02-03-10-10-41-13_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# വന്യജീവി ഭീഷണി തടയാൻ 50.85 കോടി; നഗരവികസനത്തിന് 300 കോടി, കാർഷിക മേഖലക്ക് 971 കോടി

> **Lead Summary:** സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. തന്റെ മൂന്നാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണിത്. സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.പ്രതിസന്ധികളിൽ നിന്നും കര കയറിയ വർഷമാണ് കടന്നുപോയതെന്ന് ധനമന്ത്രി പറഞ്ഞു. കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും നാളുകളിലേക്ക് തിരിച്ചുവന്നു. അതിജീവനത്തിന്റെ വർഷമാണ് കടന്നുപോയത്. വ്യവസായ മേഖലകളിലടക്കം വളർച്ചയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കെഎസ്ആർടിസിക്കായി 3376.88 കോടി രൂപ അനുവദിച്ച് നൽകിയതായി ധനമന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം 1325.77 കോടി രൂപ അനുവദിച്ചു. ക്ഷേമ വികസന പ്രൊജക്ടുകൾക്കായി 100 കോടി അനുവദിച്ചു.

## Article Content

സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. തന്റെ മൂന്നാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റാണിത്. സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.പ്രതിസന്ധികളിൽ നിന്നും കര കയറിയ വർഷമാണ് കടന്നുപോയതെന്ന് ധനമന്ത്രി പറഞ്ഞു. കേരളം വളർച്ചയുടെയും അഭിവൃദ്ധിയുടെയും നാളുകളിലേക്ക് തിരിച്ചുവന്നു. അതിജീവനത്തിന്റെ വർഷമാണ് കടന്നുപോയത്. വ്യവസായ മേഖലകളിലടക്കം വളർച്ചയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കെഎസ്ആർടിസിക്കായി 3376.88 കോടി രൂപ അനുവദിച്ച് നൽകിയതായി ധനമന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷം 1325.77 കോടി രൂപ അനുവദിച്ചു. ക്ഷേമ വികസന പ്രൊജക്ടുകൾക്കായി 100 കോടി അനുവദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94292/bajet)