---
title: "പെട്രോൾ-ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കൂടും"
english_title: "Petrol-Diesel price will increase by Rs 2 per litre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94322/petrol-diesel-price-will-increase-by-rs-2-per-litre"
published_at: "2023-02-03T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcb988105ef_petrol-diesel_rates_2-sixteen_nine.jpg"
keywords: []
---

# പെട്രോൾ-ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കൂടും

> **Lead Summary:** സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തോടെ കേരളത്തിൽ പെട്രോൾ- ഡീസൽ വില രണ്ട് രൂപ കൂടും. സെസ് രണ്ട് രൂപ വർധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വർധനക്ക് കളമൊരുങ്ങിയത്. നേരത്തെ കേന്ദ്രസർക്കാർ നികുതി കുറച്ച് ഇന്ധനവില കുറച്ചിരുന്നു.

## Article Content

സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തോടെ കേരളത്തിൽ പെട്രോൾ- ഡീസൽ വില രണ്ട് രൂപ കൂടും. സെസ് രണ്ട് രൂപ വർധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വർധനക്ക് കളമൊരുങ്ങിയത്. നേരത്തെ കേന്ദ്രസർക്കാർ നികുതി കുറച്ച് ഇന്ധനവില കുറച്ചിരുന്നു.

കേന്ദ്രസർക്കാർ നികുതി കുറക്കുന്നതിന് ആനുപാതികമായി സംസ്ഥാനവും നികുതി കുറക്കണമെന്ന് ആവശ്യമുയർത്തിയിരുന്നു. എന്നാൽ, കേരളം അന്നും കാര്യമായി നികുതി കുറച്ചിരുന്നില്ല. നിരന്തരമായി നികുതി ഉയർത്തിയതിന് ശേഷമാണ് കേന്ദ്രസർക്കാർ ഇന്ധനനികുതിയിൽ നേരിയ കുറവ് വരുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94322/petrol-diesel-price-will-increase-by-rs-2-per-litre)