---
title: "ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ്; ഇതാണോ ഇടത് ബദലെന്ന് രമേശ് ചെന്നിത്തല"
english_title: "budget "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94358/budget"
published_at: "2023-02-03T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dcd54f7cc55_Screenshot_2023-02-03-14-59-15-97_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ്; ഇതാണോ ഇടത് ബദലെന്ന് രമേശ് ചെന്നിത്തല

> **Lead Summary:** ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിർദേശങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവിലയിലെ വർധന വിലക്കയറ്റത്തിന് വഴിവെക്കും.

## Article Content

ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി നിർദേശങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവിലയിലെ വർധന വിലക്കയറ്റത്തിന് വഴിവെക്കും.

ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിത്. എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നത്. നരേന്ദ്രമോദി ചെയ്യുന്ന അതേ കാര്യം പിണറായി സർക്കാർ ചെയ്യുന്നു.ജനങ്ങളുടെ മുകളിൽ അധിക ഭാരം ചുമത്തുന്നു. ഇതാണോ ഇടത് ബദൽ.കൊള്ളയടിക്കുന്ന ബജറ്റാണിത്. കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തമാണ് സംസ്ഥാനം ഇപ്പോൾ നേരിടുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94358/budget)