---
title: "വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ"
english_title: "CPI strongly criticized the forest department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94371/cpi-strongly-criticized-the-forest-department"
published_at: "2023-02-03T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dce2e78084c_Picsart_23-02-03_15-55-56-230.jpg"
keywords: []
---

# വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ

> **Lead Summary:** **കൽപ്പറ്റ**: വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. മാനു എന്ന കർഷകനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് സൗത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിലേക്ക് അഖിലേന്ത്യാ കിസാൻ സഭ നടത്തിയ മാർച്ചിൽ വനം വകുപ്പിനെതിരെ സി.പി.ഐ. നേതാക്കളുടെ രൂക്ഷ വിമർശനം. സമരം സി.പി.ഐ- സംസ്ഥന കൗൺസിൽ അംഗം വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. വനം വകുപ്പ് തന്നെ പണം മുടക്കി വെച്ച് പിടിപ്പിച്ച മഞ്ഞ കൊന്നയാണ് നിർമ്മാർജ്ജനം ചെയ്യാൻ ഇപ്പോൾ പണം ചിലവഴിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.

## Article Content

**കൽപ്പറ്റ**: വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. മാനു എന്ന കർഷകനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് സൗത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിലേക്ക് അഖിലേന്ത്യാ കിസാൻ സഭ നടത്തിയ മാർച്ചിൽ വനം വകുപ്പിനെതിരെ സി.പി.ഐ. നേതാക്കളുടെ രൂക്ഷ വിമർശനം. സമരം സി.പി.ഐ- സംസ്ഥന കൗൺസിൽ അംഗം വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. വനം വകുപ്പ് തന്നെ പണം മുടക്കി വെച്ച് പിടിപ്പിച്ച മഞ്ഞ കൊന്നയാണ് നിർമ്മാർജ്ജനം ചെയ്യാൻ ഇപ്പോൾ പണം ചിലവഴിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.

വന സംരക്ഷണവും വന്യമൃഗസംരക്ഷണവും വനംവകുപ്പിനെക്കാൾ നന്നായി ചെയ്യാൻ കർഷകർക്കറിയാമെന്ന് സമരം ഉദ്ഘാടനം ചെയ്ത വിജയൻ ചെറുകര പറഞ്ഞു .വന്യമൃഗങ്ങളുടെ എണ്ണം പെരുകുന്നത് തടയാൻ ശാസ്ത്രീയമായ സമീപനവും കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വിദഗ്ധമായ പദ്ധതികളും വേണമെന്ന് കിസാൻ സഭാ നേതാക്കൾ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് പി.എം. ജോയി, ഡോ.അമ്പി ചിറയിൽ ,വി.കെ. ശശിധരൻ തുടങ്ങി എല്ലാ നേതാക്കളും രൂക്ഷമായാണ് വനം വകുപ്പിനെതിരെ പ്രസംഗിച്ചത് .കർഷക രോഷം അണപൊട്ടുന്നതായിരുന്നു മാർച്ചിലെ മുദ്രാവാക്യങ്ങളും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94371/cpi-strongly-criticized-the-forest-department)