---
title: "മിനി സിവിൽ സ്‌റ്റേഷൻ ജീവനക്കാരുടെ കൂട്ടായ്‌മയിൽ പച്ചക്കറി കൃഷി തുടങ്ങി "
english_title: "Mini Civil Station Staf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94384/mini-civil-station-staf"
published_at: "2023-02-03T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dceaed3eec8_Picsart_23-02-03_16-09-43-771.jpg"
keywords: []
---

# മിനി സിവിൽ സ്‌റ്റേഷൻ ജീവനക്കാരുടെ കൂട്ടായ്‌മയിൽ പച്ചക്കറി കൃഷി തുടങ്ങി 

> **Lead Summary:** **തളിപ്പറമ്പ**: ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ്‌ താലൂക്ക്‌ –- മിനി സിവിൽ സ്‌റ്റേഷൻ ജീവനക്കാരുടെ കൂട്ടായ്‌മയിൽ പച്ചക്കറി കൃഷി തുടങ്ങി. ജീവനക്കാരുടെ കൂട്ടായ്‌മയായ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ മിനി സിവിൽ സ്‌റ്റേഷന്‌ മുകളിൽ ഗ്രോബാഗിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങിയത്‌.

## Article Content

**തളിപ്പറമ്പ**: ഞങ്ങളും കൃഷിയിലേക്ക്‌ പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ്‌ താലൂക്ക്‌ –- മിനി സിവിൽ സ്‌റ്റേഷൻ ജീവനക്കാരുടെ കൂട്ടായ്‌മയിൽ പച്ചക്കറി കൃഷി തുടങ്ങി. ജീവനക്കാരുടെ കൂട്ടായ്‌മയായ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ മിനി സിവിൽ സ്‌റ്റേഷന്‌ മുകളിൽ ഗ്രോബാഗിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങിയത്‌.

നടീൽ ഉത്സവം ആർഡിഒ ഇ പി മേഴ്‌സി ഉദ്‌ഘാടനം ചെയ്‌തു. വെൽഫെയർ കമ്മിറ്റി കൺവീനർ പി പി സാബു, അഗ്രി കൺവീനർ കെ കെ കരുണാകരൻ, സീനിയർ സുപ്രണ്ട്‌ സി രാധാകൃഷ്‌ണൻ, കെ ഷാലിജ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94384/mini-civil-station-staf)