---
title: "സംസ്ഥാന ബജറ്റ്: ഇരിക്കൂര്‍ മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്ക് 12.75 കോടി രൂപ"
english_title: "State Budget: Rs 12.75 crore for three roads in Irakur constituency "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94442/state-budget-rs-1275-crore-for-three-roads-in-irakur-constituency"
published_at: "2023-02-03T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd1ff51e03f_images_(18).jpeg"
keywords: []
---

# സംസ്ഥാന ബജറ്റ്: ഇരിക്കൂര്‍ മണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്ക് 12.75 കോടി രൂപ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വണ്ണായിക്കടവ് - മുണ്ടക്കാംപള്ളി - നെല്ലിക്കുറ്റി - ഗാന്ധിക്കവല - വലിയഅരീക്കമല- ചാത്തമല - പൈതല്‍മല റോഡിന് 7 കോടി രൂപയും, നുച്ചിയാട് - മണിക്കടവ് - കാഞ്ഞിരക്കൊല്ലി റോഡിന് 4 കോടി രൂപയും, എരുവട്ടി - വിമലശേരി - തേർത്തല്ലി റോഡിന് 1.75 കോടി രൂപയും അനുവദിച്ചതായി അഡ്വ. സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു.

## Article Content

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വണ്ണായിക്കടവ് - മുണ്ടക്കാംപള്ളി - നെല്ലിക്കുറ്റി - ഗാന്ധിക്കവല - വലിയഅരീക്കമല- ചാത്തമല - പൈതല്‍മല റോഡിന് 7 കോടി രൂപയും, നുച്ചിയാട് - മണിക്കടവ് - കാഞ്ഞിരക്കൊല്ലി റോഡിന് 4 കോടി രൂപയും, എരുവട്ടി - വിമലശേരി - തേർത്തല്ലി റോഡിന് 1.75 കോടി രൂപയും അനുവദിച്ചതായി അഡ്വ. സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു.

കൂടാതെ കാര്‍ഷിക മേഖലയ്ക്കായുള്ള നവീന പദ്ധതി എന്ന നിലയില്‍ നിര്‍ദ്ദേശിച്ച ഇരിക്കൂര്‍ അഗ്രികള്‍ച്ചറല്‍ കോമണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന് ടോക്കണ്‍‍ അനുവദിച്ചതായും എം.എല്‍.എ അറിയിച്ചു. ബജറ്റില്‍ തുക അനുവദിച്ച റോഡുകളുടെ വിശദമായ എസ്റ്റിമേറ്റ് തയ്യറാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി.

ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ ബ‍ജറ്റില്‍ ടോക്കണ്‍ അനുവദിച്ച മറ്റ് പ്രവ‍ൃത്തികള്‍ താഴെ പറയുന്നവയാണ്. ഇരിക്കൂര്‍ പാലം നിര്‍മ്മാണം, വട്ട്യാംതോട് പുതിയ പാലം നിര്‍മ്മാണം, ഉളിക്കല്‍ - മാട്ടറ - കാലാങ്കി റോഡിന്റെ വട്ട്യാംതോട് - കാലാങ്കി ഭാഗം, ആലക്കോട് - പാത്തന്‍പാറ - വെള്ളാട് റോഡ്, മണക്കടവ് - മൂരിക്കടവ് - കാപ്പിമല റോഡ്, ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ തവറൂല്‍, മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ അടിച്ചേരി എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊളന്തകടവില്‍ പാലം നിര്‍മ്മാണം, പയ്യാവൂര്‍ - കുന്നത്തൂര്‍പാടി- പാടാംകവല - കഞ്ഞിരക്കൊല്ലി റോഡ്‌ , ശ്രീകണ്ഠപുരം - കൂട്ടുംമുഖം - ചെമ്പേരി - റോഡ് , ഉദയഗിരി പഞ്ചായത്തില്‍ മണക്കടവ് മൂരിക്കടവില്‍ ആര്‍.സി.ബി നിര്‍മ്മാണം, കരുവഞ്ചാല്‍ - കുറ്റിപ്പുഴ - ചാണോക്കുണ്ട് - തടിക്കടവ് - നെല്ലിപ്പാറ റോഡ് , ഉളിക്കല്‍ - അറബി - പേരട്ട -തൊട്ടില്‍പ്പാലം റോഡില്‍ കോളിത്തട്ട് മുതല്‍ തൊട്ടില്‍പ്പാലം വരെയുള്ള ഭാഗം, പൊടിക്കളം - മടമ്പം - പാറക്കടവ് - റോഡ് , ആലക്കോട് പഞ്ചായത്തില്‍ പാര്‍ക്ക്, ജിം, നടപ്പാത തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ പാര്‍ക്ക് നിര്‍മ്മാണം, താവുകുന്ന് - പോത്തുകുണ്ട് - നടുവില്‍ റോഡ്‌, കണ്ടകശ്ശേരി പാലം പുനര്‍നിര്‍മ്മാണം.കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ചുണ്ടപ്പറമ്പ് - വെള്ളാട്- കരുവഞ്ചാല്‍ റോഡിന് 15 കോടി രൂപയുടെ ഭരണാനുമതി ഉടന്‍ ലഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

ഇരിക്കൂര്‍ അഗ്രികള്‍ച്ചറല്‍ കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ‍കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനും, സംസ്കരിക്കുന്നതിനും, മൂല്യവര്‍ദ്ധിത വസ്തുക്കളാക്കാനും, പാക്കിംങ്ങിനും, വിപണനത്തിനും, കാര്‍ഷിക യന്ത്രങ്ങള്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിനും മറ്റും ഉതകുന്ന ഒരു പൊതു ഉപയോഗ കേന്ദ്രമായാണ് വിഭാവനം ചെയ്യുന്നത്. ഇതിനായി കൃഷി വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനായി പരിശ്രമിക്കുമെന്നും എം.എല്‍.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94442/state-budget-rs-1275-crore-for-three-roads-in-irakur-constituency)