---
title: "'ഹരിത  ഫെസ്റ്റ്' ഓലക്കൊട്ടകൾ കൈമാറി"
english_title: "Harita Fest  baskets were handed out"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94445/harita-fest-baskets-were-handed-out"
published_at: "2023-02-03T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd2400290eb_IMG-20230203-WA0296.jpg"
keywords: []
---

# 'ഹരിത  ഫെസ്റ്റ്' ഓലക്കൊട്ടകൾ കൈമാറി

> **Lead Summary:** >  പേരാവൂര്‍: പത്ത്‌ ദിവസങ്ങളിലായി പേരാവൂരിൽ നടക്കുന്ന "പേരാവൂർ ഫെസ്റ്റ്" ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് വേണ്ടി ഓലകൊട്ട കൈമാറി. ഫെസ്റ്റ് വേദിയിലേയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പേരാവൂർ പഞ്ചായത്ത് ഹരിതകര്‍മ്മ സേനയുടെ സേവനം ലഭ്യമാക്കുന്നതിനായാണ് ഓലകുട്ടകൾ കൈമാറിയത്.

## Article Content

>  പേരാവൂര്‍: പത്ത്‌ ദിവസങ്ങളിലായി പേരാവൂരിൽ നടക്കുന്ന "പേരാവൂർ ഫെസ്റ്റ്" ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് വേണ്ടി ഓലകൊട്ട കൈമാറി. ഫെസ്റ്റ് വേദിയിലേയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പേരാവൂർ പഞ്ചായത്ത് ഹരിതകര്‍മ്മ സേനയുടെ സേവനം ലഭ്യമാക്കുന്നതിനായാണ് ഓലകുട്ടകൾ കൈമാറിയത്.

സംഘാടക സമിതി കണ്‍വീനര്‍ കെ എ രജീഷ് ഹരിത കര്‍മ്മ സേനക്ക് കൊട്ടകൾ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ അധ്യക്ഷനായി. ഹരിത കേരള മിഷന്‍ റിസോഴ്സ് പേഴ്സണ്‍ നിഷാദ് മണത്തണ സ്വാഗതം പറഞ്ഞു. പടം സംഘാടക സമിതി കൺവീനർ കെ എ രജീഷ് ഹരിതകർമ്മസേനക്ക് ഓലകൊട്ടകൾ കൈമാറുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94445/harita-fest-baskets-were-handed-out)