---
title: "പി.എസ്.സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം."
english_title: "Educational qualification can now also be manually edited in PSC profile."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94455/educational-qualification-can-now-also-be-manually-edited-in-psc-profile"
published_at: "2023-02-03T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dd2a46e0be5_psc.jpg"
keywords: []
---

# പി.എസ്.സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം.

> **Lead Summary:** പി.എസ്.സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ചേർത്ത വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്തുവാനുള്ള സംവിധാനം പി.എസ്.സി ലഭ്യമാക്കി. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള സൗകര്യം ഇതിനകം തന്നെ ലഭ്യമാക്കിയിരുന്നു.

## Article Content

പി.എസ്.സി പ്രൊഫൈലിൽ ഇനി മുതൽ വിദ്യാഭ്യാസ യോഗ്യതയും സ്വയം തിരുത്താം. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ചേർത്ത വിദ്യാഭ്യാസ യോഗ്യത സ്വയം തിരുത്തുവാനുള്ള സംവിധാനം പി.എസ്.സി ലഭ്യമാക്കി. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള സൗകര്യം ഇതിനകം തന്നെ ലഭ്യമാക്കിയിരുന്നു.

ഇത്തരം ആവശ്യങ്ങൾക്കായി ഇനി മുതൽ പി.എസ്.സി ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതില്ല എന്നതാണ് ഏറ്റവും പ്രധാനം. എന്നാൽ, ജനന തീയതി, ഫോട്ടോ, ഒപ്പ് എന്നിവ സ്വയം തിരുത്തവാനാകില്ല. അവയ്ക്ക് നിലവിലുള്ള രീതി തുടരുക തന്നെ ചെയ്യും. തിരുത്തലുകൾ ഉദ്യോഗാർത്ഥികളുടെ അറിവോടെ തന്നെ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുവാൻ ഒ.ടി.പി രീതിയും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വയം വരുത്തുന്ന മാറ്റങ്ങൾ പ്രമാണ പരിശോധനാ സമയത്ത് ഉദ്യോഗാർത്ഥികൾ രേഖാമൂലം തെളിയിക്കുകയും വേണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94455/educational-qualification-can-now-also-be-manually-edited-in-psc-profile)