---
title: "രക്ത ഗ്രൂപ്പ് നിർണയവും ബോധവൽക്കരണ ക്ലാസും നടത്തി"
english_title: "Chungakunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94491/chungakunnu"
published_at: "2023-02-04T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddab4079d69_IMG-20230203-WA0115.jpg"
keywords: []
---

# രക്ത ഗ്രൂപ്പ് നിർണയവും ബോധവൽക്കരണ ക്ലാസും നടത്തി

> **Lead Summary:** **ചുങ്കക്കുന്ന്: **ചുങ്കക്കുന്ന് ഗവ യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം കൊട്ടിയൂർ എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ സരുൺ ഗോഷ് ഉദ്ഘാടനം ചെയ്തു. എച്ച് ഐ ജയ്സൺ ബോധവൽക്കരണ ക്ലാസ് നടത്തി.

## Article Content

**ചുങ്കക്കുന്ന്: **ചുങ്കക്കുന്ന് ഗവ യുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം കൊട്ടിയൂർ എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ സരുൺ ഗോഷ് ഉദ്ഘാടനം ചെയ്തു. എച്ച് ഐ ജയ്സൺ ബോധവൽക്കരണ ക്ലാസ് നടത്തി.

വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ചു. എച്ച് എം, ഇ ആർ വിജയൻ സ്വാഗതം പറഞ്ഞു. എസ് എം സി വൈസ് പ്രസിഡണ്ട് ഷിബു മുത്തലിങ്കൽ, മദർ പി ടി പ്രസിഡണ്ട് പ്രസിഡണ്ട് സിന്ധു മതിരംപള്ളിയിൽ, തങ്കച്ചൻ എന്നിവർ സംസാരിച്ചു. ലാബ് ടെക്നീഷ്യന്മാരായ ശ്രുതി സുരേന്ദ്രൻ, മിന്നു ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94491/chungakunnu)