---
title: "എംഡിഎംഎ ഉപയോഗിച്ച് വണ്ടിയോടിച്ച സ്വകാര്യ ബസ് ഡ്രൈവ‍ര്‍ കൊച്ചിയിൽ പിടിയിൽ"
english_title: "Mdma"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/94493/mdma"
published_at: "2023-02-04T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ddad750c5f1_Screenshot_20230204-062652_Facebook.jpg"
keywords: []
---

# എംഡിഎംഎ ഉപയോഗിച്ച് വണ്ടിയോടിച്ച സ്വകാര്യ ബസ് ഡ്രൈവ‍ര്‍ കൊച്ചിയിൽ പിടിയിൽ

> **Lead Summary:** **കൊച്ചി**: എറണാകുളം ഫോർട്ട് കൊച്ചിയിൽ എംഡിഎംഎ ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. പൂക്കാട്ടുപടി സ്വദേശി ഷെബിൻ പരീതിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു. ഷെബിന് എവിടെ നിന്നാണ് മയക്കുമരുന്ന് കിട്ടിയത് എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

## Article Content

**കൊച്ചി**: എറണാകുളം ഫോർട്ട് കൊച്ചിയിൽ എംഡിഎംഎ ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. പൂക്കാട്ടുപടി സ്വദേശി ഷെബിൻ പരീതിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു. ഷെബിന് എവിടെ നിന്നാണ് മയക്കുമരുന്ന് കിട്ടിയത് എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/94493/mdma)